വീഡിയോ കോളില്‍ വരണം; ജോലിയുടെ ഇന്റര്‍വ്യൂന് വിളിച്ചയാള്‍ക്ക് ശരീരഭാഗങ്ങള്‍ കാണണമെന്ന് പെണ്‍കുട്ടിയുടെ പോസ്റ്റ്

ചെന്നൈ: ജോലിക്ക് വേണ്ടിയുള്ള മിക്ക അഭിമുഖങ്ങളും ഇപ്പോള്‍ സോഷ്യല്‍മീഡിയകള്‍ വഴി നടത്താറുണ്ട്. വീഡിയോ കോള്‍, ചാറ്റ്, കോള്‍ തുടങ്ങി പല മാധ്യമങ്ങളിലൂടെയും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ ഇവയില്‍ ചിലത് തട്ടിപ്പാണെന്നും ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ വീഴരുതെന്നും മുന്നറിയിപ്പ് നല്‍കി സ്വന്തം അനുഭവം വിവരിച്ച് ചെന്നൈ സ്വദേശിനിയായ ബ്ലോഗര്‍ നമ്യ രംഗത്തെത്തി. ആരുമില്ലാത്ത മുറിയില്‍ കയറി വാട്‌സ്ആപ്പ് കോളില്‍ വരണം, വയറു കാണിക്കണം, അടിവസ്ത്രങ്ങള്‍ മാറ്റി ടീ ഷര്‍ട്ട് മാത്രം ധരിച്ച് നില്‍ക്കണം… ജോലിക്കുള്ള ഇന്റര്‍വ്യു എന്നുപറഞ്ഞ് വിളിച്ചയാള്‍ തന്നോട് ആവശ്യപ്പെട്ടത് ഇതൊക്കെയാണെന്ന് നമ്യ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ബുദ്ധിപരമായി നീങ്ങിയത് കൊണ്ട് താന്‍ ചതിക്കുഴിയില്‍ വീണില്ലെന്ന് നമ്യ പറയുന്നു. വിളിച്ചയാളുടെ സംസാരരീതി തുടക്കം മുതലേ നല്ലതല്ല എന്നു തിരിച്ചറിഞ്ഞ് കോള്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. എയര്‍ ഫ്രാന്‍സില്‍ നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞായിരുന്നു ആദ്യം കോള്‍ വന്നത്. അവര്‍ ആദ്യം ഉയരം, ഭാരം എന്നിവ ചോദിച്ചു. ഇത് പറഞ്ഞതിന് ശേഷം നെഞ്ചളവും അരയളവും ചോദിക്കുകയായിരുന്നു. കാര്യങ്ങള്‍ ശരിയല്ല എന്ന് തിരിച്ചറിഞ്ഞയുടന്‍ കോള്‍ റെക്കോര്‍ഡ് ചെയ്തു. പിന്നീട് ആരുമില്ലാത്ത മുറിയില്‍ തനിച്ച് വീഡിയോ കോളില്‍ വരാന്‍ ആവശ്യപ്പെട്ടു. അവിടെ വെച്ച് തന്റെ ഉയരം കാണണമെന്നും, ശരീരത്തിലേ ടാറ്റൂ, വയര്‍ എന്നിവ കാണിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. അടിവസ്ത്രങ്ങള്‍ ഊരിമാറ്റി ടീ ഷര്‍ട്ട് മാത്രം ധരിച്ചു നില്‍ക്കാനും പറഞ്ഞുവെന്ന് നമ്യ വ്യക്തമാക്കി. എന്നാല്‍ ചതി മനസിലാക്കിയ താന്‍ കോള്‍ കട്ട് ചെയ്യുകയായിരുന്നുവെന്ന് നമ്യ പറഞ്ഞു.

Girls, and everyone around.This is something serious. I don't want anyone to go through this.So please please be…

Namya Baidさんの投稿 2018年1月3日(水)

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here