പിതാവിന്റെ അശ്ലീല വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്നുണ്ടായ അപമാനത്തില്‍ മനം നൊന്ത് മകന്‍ ആത്മഹത്യ ചെയ്തു

അമൃത്‌സര്‍ :പിതാവിന്റെ അശ്ലീല വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്ന് മകന്‍ ആത്മഹത്യ ചെയ്തു. പഞ്ചാബിലെ അമൃത്‌സറിലെ ചീഫ് കല്‍സാ ദിവാന്‍ പ്രസിഡണ്ട് ചരണ്‍ജിത്ത് സിങ് ചദ്ദയുടെ മകന്‍ ഇന്ദര്‍ബീര്‍ സിങ് ചദ്ദയാണ് സ്വയം വെടിവെച്ച് മരിച്ചത്. സംഘടനയുടെ വൈസ് പ്രസിഡണ്ട് കൂടെയാണ് ഇന്ദര്‍ബീര്‍ സിങ് ചദ്ദ.ബുധനാഴ്ച വൈകുന്നേരം എയര്‍പോര്‍ട്ട് റോഡിലെ ഗ്രീന്‍ ഏക്കര്‍സ് കോളനിക്കടത്ത്,കാറിനകത്ത് വെച്ച് ഇന്ദര്‍ബീര്‍ സ്വയം തലയ്ക്ക് നിറയൊഴിക്കുകയായിരുന്നു. തന്റെ ഡ്രൈവറോട് കാറില്‍ നിന്നും പുറത്തിറങ്ങാന്‍ പറഞ്ഞതിന് ശേഷമായിരുന്നു ഇന്ദര്‍ബീര്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ 26 നായിരുന്നു പിതാവ് ചരണ്‍ജിത്ത് സിങ് ചദ്ദയും ഒരു സ്‌കൂള്‍ പ്രിന്‍സിപ്പാളും തമ്മിലുള്ള സംശയാസ്പദമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചത്.പ്രിന്‍സിപ്പാള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പിതാവിനും മകനുമെതിരെ പൊലീസ് അന്വേഷണവും നടക്കുന്നുണ്ടായിരുന്നു. സംഘടനയുടെ പ്രതിഛായ പൊതുസമൂഹത്തില്‍ കളങ്കം വരുത്തിയതിനും നടത്തിപ്പില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നും ചരണ്‍ജിത്ത് സിങ് ചദ്ദയേയും മകനേയും ചീഫ് കല്‍സാ ദിവാനില്‍ നിന്നും അടുത്തിടെ പുറത്താക്കുകയും ചെയ്തിരുന്നു. കൂടാതെ നിരന്തരമായ പൊലീസ് ചോദ്യം ചെയ്യലിലും മനം നൊന്താണ് ഇയാള്‍ ആത്മഹത്യക്ക് മുതിര്‍ന്നത്. അതേ സമയം പൊലീസ് അന്വേഷണത്തെ തുടര്‍ന്ന് പിതാവ് ചരണ്‍ജിത്ത് സിങ് ചദ്ദ ഇപ്പോഴും ഒളിവിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here