പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ട്‌ പോയി

മുംബൈ :പട്ടാപ്പകല്‍ രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ യുവാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികുടി. മുംബൈയിലെ സകാ നകാ പ്രദേശത്തായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.

പിതാവിന്റെ കടയ്ക്ക് മുമ്പില്‍ കളിച്ച് കൊണ്ടിരിക്കുകയായിരുന്നു ഫാത്തിമ്മ എന്ന് രണ്ടര വയസ്സുകാരിയെയാണ് നടപ്പാതയില്‍ കൂടി കടന്ന് വന്ന യുവാവ് തട്ടിക്കൊണ്ട് പോയത്.ഏറെ നേരം കഴിഞ്ഞും മകളെ കാണാത്തതിനെ തുടര്‍ന്നാണ് പിതാവ് കടയുടെ പുറത്ത് പോയി നോക്കിയത്. അപ്പോഴേക്കും കുട്ടിയെ എടുത്ത് യുവാവ് കടന്ന് കളഞ്ഞിരുന്നു.

തുടര്‍ന്ന് കടകള്‍ക്ക് മുന്‍പിലെ സിസിടിവികള്‍ പരിശോധിച്ച് നടത്തിയ പരിശോധനയിലാണ് 28 കാരനായ യുവാവ് പിടിയിലാവുന്നത്. ആറ് മണിക്കൂറിനുള്ളില്‍ പൊലീസ് പ്രതിയെ പിടികൂടി.

എന്നാല്‍ ഇയാള്‍ എന്തിനാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന കാര്യം വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here