വിദ്യാര്‍ഥിനിയുടെ വിവാഹം 30 കാരനുമായി

പത്തനംതിട്ട: പതിനേഴ് വയസുകാരിയും മുപ്പത് വയസുകാരനും തമ്മിലുള്ള വിവാഹം നടത്താനുള്ള നീക്കം പൊലീസ് തടഞ്ഞു. പത്തനംതിട്ട ഏനാത്ത് സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ വിവാഹമാണ് പൊലീസ് തടഞ്ഞത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ, രണ്ടാനച്ഛന്‍, വരന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഗുരുവായൂരില്‍ വച്ച് വിവാഹംനടത്താനായിരുന്നു നീക്കം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹ ക്ഷണക്കത്ത് അടിച്ചിരുന്നില്ല. എന്നാല്‍ ഹോട്ടല്‍ മുറികളും ഓഡിറ്റോറിയവും ടൂറിസ്റ്റ് ബസുമെല്ലാം ബുക്ക് ചെയ്തിരുന്നു.

വളരെ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം. എന്നാല്‍ വിവാഹത്തിന്റെ തലേദിവസം ഏനാത്ത് പോലീസിന് വിവാഹത്തെക്കുറിച്ച് വിവരം ലഭിച്ചു. തുടര്‍ന്ന് എസ്‌ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹം നടത്താനുള്ള ശ്രമം തടയുകയായിരുന്നു.

അറസ്റ്റിലായ മൂന്ന് പേര്‍ക്കെതിരെയും ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുത്തു. പെണ്‍കുട്ടിയെ ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. ഏഴ് മാസം മുന്‍പാണ് ഗള്‍ഫുകാരനായ പ്രദീപും പെണ്‍കുട്ടിയുമായുള്ള വിവാഹം നിശ്ചയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here