ഹെലികോപ്ടറിന്റെ ചിറകില്‍ അഭ്യാസം

പപുവാ :ലോകത്തെ ഏറ്റവും വിലപ്പിടിപ്പുള്ള ഊഞ്ഞാലാട്ടം നടത്തി വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് രണ്ട് ബാലന്‍മാര്‍. നിര്‍ത്തിയിട്ടിരിക്കുന്ന ഹെലികോപ്ടറിന്റെ ചിറകില്‍ കിടന്ന് ഊഞ്ഞാലാടിയാണ് ഇന്ത്യോനേഷ്യയിലെ രണ്ട് കുട്ടികള്‍ ഏവരുടെയും കയ്യടി നേടുന്നത്.സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായാണ് ഈ വിഡിയോ പ്രചരിക്കപ്പെടുന്നത്. ഇന്തോനേഷ്യയിലെ പപുവാ പ്രവിശ്യയിലുള്ള വാമേന ജില്ലയില്‍ നിന്നുള്ളവരാണ് ഈ രണ്ട് കുട്ടികളും. സിക്കോര്‍സ്‌കി-എസ്-92 എന്ന ഹെലികോപ്ടറിന്റെ ചിറകുകളിലാണ് ഇവര്‍ ഊഞ്ഞാലാടുന്നത്.

ഏറെ നാളായി ഉപയോഗശൂന്യമായി കിടക്കുന്ന ഈ ഹെലികോപ്ടര്‍ കോടികള്‍ വിലപിടിപ്പുള്ളതാണ്. അതുകൊണ്ട് തന്നെ ഏറ്റവും വിലപിടിപ്പുള്ള ഊഞ്ഞാലാട്ടം എന്ന പേരിലാണ് സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here