4 കുട്ടികളെ തുണിയുരിഞ്ഞ് മര്‍ദ്ദിച്ചു

ജയ്പൂര്‍: പാടത്ത് പണിയെടുക്കാന്‍ തയ്യാറാകാതിരുന്ന നാല് കുട്ടികളെ വസ്ത്രം ഉരിഞ്ഞ് ക്രൂരമായി മര്‍ദിച്ചു. രാജസ്ഥാനിലെ ബികാനറിലെ മേതാവതയിലാണ് സംഭവം. കുട്ടികളെ രണ്ടര കിലോമീറ്റര്‍ വിവസ്ത്രരാക്കി നടത്തുകയും ചെയ്തു.

കുട്ടികളുടെ അയല്‍വാസികള്‍ തന്നെയാണ് ഇവരോട് ക്രൂരമായി പെരുമാറിയത്. ഗണേഷ് സിങ് എന്നയാളുടെ വയലില്‍ പണിയെടുക്കാന്‍ വിസമ്മതിച്ചതാണ് കാരണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കുട്ടികളോട് ചെയ്ത ക്രൂരത പുറംലോകം അറിയുന്നത്.

വീഡിയോ കണ്ട ചിലരാണ് സംഭവം കുട്ടികളുടെ രക്ഷിതാക്കളെ അറിയിച്ചത്. ഉടന്‍ തന്നെ ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രാജസ്ഥാന്‍ പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പകല്‍വെളിച്ചത്തില്‍ നാല് കുട്ടികളോട് ചെയ്ത ക്രൂരതയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനമായ സംഭവം സംസ്ഥാനത്ത് നടന്നിരുന്നു. ദളിത് കുട്ടികളെ ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് മരത്തില്‍ കെട്ടിയിട്ട് അടിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here