കൈകള്‍ വിടര്‍ത്തി പിറവിയിലെ സന്തോഷം

വാഷിങ്ടണ്‍ : നാലുനാള്‍ അത്രമേല്‍ പിരിമുറുക്കം സൃഷ്ടിച്ച ശേഷം അവന്‍ ഇരുകൈകളും വിടര്‍ത്തി ആഹ്ലാദത്തോടെ പിറന്നുവീണു. ഇത് സുള്ളിവന്‍. ഇത്രമേല്‍ സന്തോഷത്തോടെ ഒരു കുഞ്ഞും ലോകത്ത് പിറന്നുവീണതായി തങ്ങളുടെ അറിവിലില്ലെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

കരഞ്ഞുകൊണ്ടായിരിക്കും സാധാരണനിലയില്‍ കുഞ്ഞുങ്ങള്‍ വരവറിയിക്കുന്നത്. എന്നാല്‍ വര്‍ധിച്ച സന്തോഷത്തോടെയായിരുന്നു ഇവന്റെ വരവ്. പക്ഷേ നാലുനാള്‍ കഠിന പരീക്ഷകളാണ് അമ്മ എയ്ഞ്ചലിന് നേരിടേണ്ടിവന്നത്. മുപ്പത്തിമൂന്നുകാരിയുടെ മൂന്നാമത്തെ പ്രസവമായിരുന്നു.

മാര്‍ച്ച് അഞ്ചിനാണ് വേദനയോടെ എയ്ഞ്ചലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മൂന്നുനാള്‍ കൂടി കാത്തിരിക്കേണ്ടി വന്നു സുള്ളിവന് വേണ്ടി. ആ നാലുനാള്‍ കഠിന വേദനകളുടേതായിരുന്നു. ഒടുവില്‍ വേദന അസഹ്യമായപ്പോള്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു.

ഗര്‍ഭപാത്രം പൊട്ടിപ്പോകുമോ എന്ന ആശങ്കയെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ എന്ന തീരുമാനത്തിലേക്കെത്തിയത്. സന്തോഷത്തോടെ പിറന്നുവീണ സുള്ളിവനെ ചില്ലസ്റ്റ് ബേബി എന്നാണ് ഡോക്ടര്‍മാര്‍ വിശേഷിപ്പിച്ചത്.

ജനിച്ചുവീണ മാത്രയിലെ പോലെ സദാസമയവും പുഞ്ചിരിതൂകിയാണ് സുള്ളിവന്റെ കിടപ്പെന്ന് എയ്ഞ്ചല്‍ സാക്ഷ്യപ്പെടുത്തുന്നു. സുള്ളിവന് കൂട്ടായി അഞ്ചും മൂന്നും വയസ്സുള്ള രണ്ട് സഹാദരങ്ങളുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here