തണുത്തുറഞ്ഞ തടാകത്തില്‍ വീണ അമ്മയേയും മക്കളേയും മനുഷ്യച്ചങ്ങല തീര്‍ത്ത് രക്ഷപ്പെടുത്തി

ചൈന: മനുഷ്യത്വം മരിച്ചിട്ടില്ല എന്ന് തെളിയിക്കുകയാണ് ചൈനയില്‍ നിന്നുള്ള ഈ വീഡിയോ. തണുത്തുറഞ്ഞ തടാകത്തില്‍ വീണ അമ്മയെയും മക്കളെയും നാട്ടുകാര്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് രക്ഷപ്പെടുത്തി. വടക്കേ ചൈനയിലെ തങ്ഷാന്‍ നഗരത്തിലാണ് സംഭവം. 66 അടി നീളമുള്ള മനുഷ്യച്ചങ്ങലയാണ് കുടുംബത്തെ രക്ഷിക്കാന്‍ ഇവര്‍ തീര്‍ത്തത്. അമ്മയും രണ്ട് കുട്ടികളും ജനുവരി ഏഴിന് വൈകീട്ട് നാല് മണിക്കാണ് ഹെലെയ് പ്രവിശ്യയിലെ തങ്ഷാനിലെ കൗക്‌സൗക്കിന്‍ പാര്‍ക്കിലെ തടാകത്തില്‍ വീണത്. കുട്ടികളിലൊരാള്‍ കളിക്കുന്നതിനിടയില്‍ പാര്‍ക്കിലെ തടാകത്തില്‍ വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കുന്നതിനിടയിലാണ് മറ്റ് രണ്ടുപേരും തടാകത്തില്‍ വീണത്. ഈസമയം ഇവിടുത്തെ താപനില മൈനസ് 13 ഡിഗ്രിയായി കുറഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കൈയില്‍ കയറും വടികളും കരുതിയാണ് ഇവരെത്തിയത്. കൂട്ടത്തിലൊരാള്‍ തടാകത്തിലേക്ക് എടുത്ത് ചാടി കുട്ടികളുടെ തല വെള്ളത്തിനടിയിലാവാതിരിക്കാന്‍ ശ്രദ്ധിച്ചു. തുടര്‍ന്ന് ആളുകള്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് ഇവരെ കരയിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. കൈയോട് കൈ ചേര്‍ത്ത് പിടിച്ച് ഒരുമിച്ച് നിന്നാണ് തങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് നാട്ടുകാരിലൊരാള്‍ പ്രതികരിച്ചു. തടാകത്തിലെ വെള്ളം ഐസുപോലെ തണുത്തുറഞ്ഞതിനാലാണ് ഇവര്‍ മുങ്ങിപോകാതിരുന്നതെന്നും ഇയാള്‍ പറയുന്നു.

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here