സമൂഹ മാധ്യമത്തില്‍ തന്റെ സ്ഥാപനത്തിന് മോശം റേറ്റിംഗ് നല്‍കിയ യുവതിയോട് കടയുടമയുടെ പ്രതികാരം

ചൈന :തന്റെ സ്ഥാപനത്തിന് സമൂഹ മാധ്യമത്തില്‍ മോശം റേറ്റിംഗ് നല്‍കിയ യുവതിയോട് പ്രതികാരം ചെയ്യാന്‍ കടയുടമ സഞ്ചരിച്ചത് 530 മൈല്‍ ദൂരം. ചൈനയിലെ ഷെങ്ഷാവോ
നഗരത്തിലാണ് ഒരു യുവാവ് തന്റെ സ്ഥാപനത്തിന് മോശം റേറ്റിംഗ് നല്‍കിയ സ്ത്രീയെ പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് ആക്രമിച്ചത്.ഷെങ്ഷാവോ സ്വദേശിനിയായ സിയോ ലി പ്രശസ്തമായ ഒരു ഓണ്‍ലൈന്‍ സൈറ്റ് വഴി ജാങ് എന്ന വ്യക്തിയുടെ കടയില്‍ നിന്നും കുറച്ച് വസ്ത്രങ്ങള്‍ വാങ്ങിയിരുന്നു. എന്നാല്‍ വാഗ്ദാനം ചെയ്ത സമയവും കഴിഞ്ഞ് നാല് ദിവസം കഴിഞ്ഞാണ് വസ്ത്രങ്ങള്‍ സിയോ ലീയുടെ പക്കലെത്തിയത്. ഇത് യുവതിയെ വല്ലാതെ ചൊടിപ്പിച്ചു. സിയോ ലി ഉടന്‍ തന്നെ സമൂഹ മാധ്യമത്തില്‍ കയറി ജാങിന്റെ സ്ഥാപനത്തിന് മോശം റിവ്യുയും റേറ്റിംഗും നല്‍കി.ഇതിന് ശേഷമാണ് ജാങ് യുവതിയെ ഒന്ന് കാണണമെന്ന് സമൂഹ മാധ്യമത്തിലൂടെ താല്‍പ്പര്യപ്പെട്ടത്. പരസ്പരം പരിചയപ്പെട്ടതിന് ശേഷം ജാങ് യുവതിയെ നടുറോഡില്‍ വെച്ച് തന്നെ പട്ടാപ്പകല്‍ ക്രൂരമായി മര്‍ദ്ദിക്കുവാന്‍ തുടങ്ങി. ശേഷം ആളുകള്‍ ചുറ്റും കൂടുന്നത് കണ്ട് പെട്ടെന്ന് തന്നെ അവിടെ നിന്നും കടന്ന് കളഞ്ഞു. എന്നാല്‍ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ അടുത്തുള്ള സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിരുന്നു.അടിയേറ്റ വേദനയില്‍ ആശുപത്രിയില്‍ കിടക്കുന്ന സിയോ ലിക്ക് മൊബൈലില്‍ ജാങിന്റെ സന്ദേശവുമെത്തി. സോഷു എന്ന തന്റെ സ്ഥലത്ത് നിന്നും ഒരു രാത്രി മുഴുവന്‍ സഞ്ചരിച്ച് 530 മൈല്‍ ദൂരം താണ്ടി ഷെങ്ഷാവോ എത്തിയത് ഈ അടി തരാന്‍ വേണ്ടിയാണ് എന്നായിരുന്നു ജാങിന്റെ സന്ദേശം. ചൈനയില്‍ അടുത്തിടെയായി സമാനമായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

വീഡോയോ കാണാം..>>>

https://youtu.be/jSAHguC-T4s

LEAVE A REPLY

Please enter your comment!
Please enter your name here