ഭക്ഷണം ഉപേക്ഷിച്ച് പണം സ്വരൂപിച്ച് 8 വയസ്സുകാരന്‍

ബെയ്ജിംഗ്: സഹോദരന്റെ ജീവന്‍ രക്ഷിക്കുന്നതിന് രണ്ട് വര്‍ഷമായി പ്രഭാത ഭക്ഷണം ഉപേക്ഷിച്ച് പണം സമ്പാദിച്ച് എട്ട് വയസുകാരന്‍. കിഴക്കന്‍ ചൈനയില്‍ ജിയാങ്‌സി പ്രവിശ്യയിലെ ലീന്‍ കൗണ്ടിയിലാണ് സംഭവം.

ലീ ഗുവായിയാങ് എന്ന കുട്ടിയാണ് അര്‍ബുദ ബാധിതനായ അഞ്ച് വയസുള്ള സഹോദരന് വേണ്ടി പണം സ്വരൂപിക്കുന്നത്. 1,353 യുവാന്‍ (215 യുഎസ് ഡോളര്‍) രൂപയാണ് ലീ സമ്പാദിച്ചത്.

തന്റെ സമ്പാദ്യം ലീ സൂക്ഷിച്ചത് ഒരു ബിസ്‌ക്കറ്റ് ടിന്നിലാണ്. സഹോദരനെ സുഖപ്പെടുത്താന്‍ ഈ തുക മതിയാകുമെന്നും എനിക്ക് അവനെ തിരികെ കൊണ്ടവരണമെന്നും ലീ പറഞ്ഞു.

എന്നാല്‍ ലീയുടെ സമ്പാദ്യം സഹോദരന്റെ ഒരു ദിവസത്തെ ചികിത്സയ്ക്ക് തികയില്ലെന്നും അവന്‍ ഈ വിവരമറിയില്ലെന്നും കുടുംബം വെളിപ്പെടുത്തുന്നു. ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ് ഇവരുടെ കുടുംബം.

സഹോദരന്റെ ചികിത്സക്കായി കുടുബം കഷ്ടപ്പെടുന്നത് കണ്ടതിനാലാണ് ലീ ഇങ്ങനെ ചെയ്തതെന്നും ആരും അവനെ ഈ കാര്യത്തില്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു.

ലീയുടെ സഹോദരന് 2016 മുതല്‍ മൂന്ന് തവണ ഓപ്പറേഷനും 24 തവണ കീമോതെറാപ്പിയും നടത്തിയിട്ടുണ്ട്. കുറഞ്ഞ വരുമാനമുള്ള ഈ കുടുംബം ഏകദേശം ഒരു മില്യണ്‍ യുവാന്‍ ചികിത്സാച്ചെലവുകള്‍ക്കായി നിലവില്‍ വിനിയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

LEAVE A REPLY

Please enter your comment!
Please enter your name here