വീട്ടില്‍ നിന്നും ഒളിച്ചോടി തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന 12 ാം ക്ലാസ്സുകാരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ജമ്മു-കാശ്മീര്‍ :വീട്ടില്‍ നിന്നും ഒളിച്ചോടി തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന 12 ാം ക്ലാസ്സുകാരന്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് കൊല്ലപ്പെട്ടു. ജമ്മു കാശ്മീരിലെ കുല്‍ഗാം സ്വദേശി ഫര്‍ഹാന്‍ വാണി എന്ന പന്ത്രണ്ടാം ക്ലാസ്സുകാരനാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ട്യുഷന്‍ സെന്ററിലേക്ക് പോവുകയാണെന്ന് കള്ളം പറഞ്ഞ് ഫര്‍ഹാന്‍ വീട് വിട്ടിറങ്ങിയത്.പിന്നീട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഫര്‍ഹാന്‍ തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദിനില്‍ ചേര്‍ന്നതായി വീട്ടുകാര്‍ക്ക് വിവരം ലഭിക്കുന്നത്. ഇതിനെ തുടര്‍ന്ന് മകനെ തിരിച്ച് കൊണ്ട് വരാന്‍ നിരവധി തവണ മാതാപിതാക്കള്‍ ശ്രമിച്ചെങ്കിലും അവയൊന്നും ഫലം കണ്ടില്ല. നവംബര്‍ മാസത്തില്‍ ഫര്‍ഹാന്റെ പിതാവ് ഫെയ്‌സ്ബുക്കില്‍ മകനായി പോസ്റ്റ് ചെയ്ത സന്ദേശം വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.

‘നിന്നെ പിരിഞ്ഞ് ഒരു നിമിഷം പോലും ഇരിക്കാന്‍ സാധിക്കില്ല, വേദന കൊണ്ട് പലപ്പോഴും ഞങ്ങള്‍ നിലവിളിക്കുകയാണ്, അധികം വൈകാതെ തന്നെ മരണം എന്നെ കൊണ്ട് പോകും ,നീ എത്രയും പെട്ടെന്ന് തിരിച്ച് വരണം, ഒരു പക്ഷെ നീ തിരിച്ച് വരുമ്പോഴേക്കും നിന്റെ കൂടെ കളിക്കാനും കലഹിക്കാനും ഞാന്‍ ജീവനോടെ ഉണ്ടാകണമെന്നുമില്ല, നീ ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്ന ലോകം നാശത്തിന്റെതാണെന്നും’ പിതാവ് പോസ്റ്റിലൂടെ ഓര്‍മ്മിപ്പിച്ചത് അന്ന് മനുഷ്യ സ്‌നേഹികളുടെ
കണ്ണ് നിറച്ചിരുന്നു.ചൊവാഴ്ചയാണ് ഫര്‍ഹാന്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here