സഹപാഠി തിരിച്ച് നല്‍കിയ ജീവിതം

കെനിയ :ലഹരി മരുന്നുകള്‍ക്ക് അടിമയായിരുന്ന തന്റെ പഴയ സഹപാഠിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്ന് വാര്‍ത്തകളില്‍ നിറയുകയാണ് ഒരു നേഴ്‌സ്. വാഞ്ചാ മുവാറ എന്ന കെനിയന്‍ സ്വദേശിനിയായ നേഴ്‌സാണ് തന്റെ പഴയ സഹപാഠിയായ പാട്രിക്ക്‌സിനെ സനേഹ പൂര്‍ണ്ണമായ പരിലാളനകളാല്‍ ജിവിതത്തിലേക്ക് തിരിച്ച് കൊണ്ടു വന്നത്.

സ്‌കൂളില്‍ പഠിക്കുന്ന സമയം തൊട്ട് തന്നെ പാട്രിക്ക് ചെറിയ തോതില്‍ മയക്കുമരുന്നുകള്‍ക്ക് അടിമയായിരുന്നു, തുടര്‍ന്ന് ഇദ്ദേഹം പഠനം പകുതി വഴിയില്‍ ഉപേക്ഷിച്ചു. അമിതമായ മയക്കുമരുന്ന് ആസക്തിയെ തുടര്‍ന്ന് മാതാപിതാക്കള്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പാട്രിക്ക് ഇവിടെ നിന്നും രക്ഷപ്പെട്ട് തെരുവിലേക്കോടി.ലഹരിക്കായി അലഞ്ഞു നടന്നു. ചവറ്റുകൊട്ടയില്‍ നിന്ന് വരെ ഭക്ഷണം എടുത്ത് കഴിച്ചു. ആ സമയത്തും പാട്രിക്കിന്റെ അമ്മ മകന് വേണ്ടി തെരുവില്‍ ഭക്ഷണപൊതിയുമായി എത്താറുണ്ടായിരുന്നു. നാട്ടുകാരില്‍ പലരും ആ സ്ത്രീയെ ഭ്രാന്തന്റെ അമ്മ എന്ന് പറഞ്ഞ് കളിയാക്കി.

ഇതിനിടയിലാണ് വാഞ്ചാ പാട്രിക്കിനെ കാണുവാന്‍ ഇട വരുന്നത്. യുവതി ഉടന്‍ തന്നെ ഇദ്ദേഹത്തിന്റെ അടുത്ത് ചെന്നിരുന്നു സംസാരിക്കാന്‍ ആരംഭിച്ചു. പിന്നീട് സ്‌നേഹ പൂര്‍വം സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പാട്രിക്കിനെ വാഞ്ച ലഹരി വിമുക്ത കേന്ദ്രത്തിലെത്തിച്ചു.

ഇപ്പോള്‍ ജിവിതത്തിലേക്ക് പൂര്‍ണ്ണമായും തിരികെ എത്തിയിരിക്കുകയാണ് പാട്രിക്ക്. പാട്രിക്കിന്റെ ഉപജീവനത്തിനായി ഒരു കടയും യുവതി നഗരത്തില്‍ തുറന്ന് കൊടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here