ക്ലാസ് മുറിക്കുള്ളില്‍ പതിനേഴ് വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി ; സംഭവത്തില്‍ ദുരൂഹത

ബംഗലൂരു :ക്ലാസ് മുറിക്കുള്ളില്‍ പതിനേഴ് വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബംഗലൂരുവിലെ ഹെന്നൂരിലുള്ള വിബിആര്‍ കോളജില്‍ പ്ലസ് 2 വിദ്യാര്‍ത്ഥിനിയായ സോണിയെയാണ് ക്ലാസ് മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.കഴിഞ്ഞ ശനിയാഴ്ചയാണ് പെണ്‍കുട്ടിയെ ഈ വിധം കാണപ്പെട്ടത്. പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല . സംഭവത്തില്‍ ദുരൂഹതയുള്ളതായി സോണിയുടെ മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. കോളജിനുള്ളിലെ അധ്യാപകരുടെ മാനസിക പീഡനങ്ങളാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. 

 

LEAVE A REPLY

Please enter your comment!
Please enter your name here