ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബംഗളൂരു: മുന്നിലുള്ള വാഹനത്തെ മറികടക്കാന്‍ ശ്രമിച്ച ബൈക്ക് യാത്രികന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കര്‍ണാടകയിലെ വിറ്റ്‌ലയിലാണ് സംഭവം. വീതി കുറഞ്ഞ റോഡില്‍ എതിരെ വന്ന ബസിനടിയിലേക്ക് തെറിച്ച് പോയ ബൈക്ക് യാത്രികന്‍ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.

മറിഞ്ഞ് വീണ ബൈക്ക് യാത്രികന്‍ എഴുന്നേറ്റ് നില്‍ക്കുന്നതും ബസിലുണ്ടായിരുന്നവര്‍ ഇറങ്ങിവന്ന് നോക്കുന്നതും സ്ഥലത്തെ സിസിടിവിയില്‍ പതിഞ്ഞു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മുന്നില്‍ പോവുകയായിരുന്ന വാനിനെ മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു ബൈക്ക് യാത്രികന്‍.

ഇതിനിടെയാണ് എതിരെ ബസ് വന്നത്. ഈ സമയം ബൈക്ക് ഒരു വശത്തേക്ക് മറിയുകയും ചെയ്തു. എന്നാല്‍ ബസ് എതിര്‍ വശത്തേക്ക് വെട്ടിച്ച് നിര്‍ത്തിയതുകൊണ്ട് വലിയ അപകടമാണ് ഒഴിവായത്.

LEAVE A REPLY

Please enter your comment!
Please enter your name here