20 കാരിയെ ബലാത്സംഗം ചെയ്ത് മൊബൈലില്‍ പകര്‍ത്തി

ഗോവ: ആണ്‍സുഹൃത്തിനൊപ്പം കോല്‍വ ബീച്ചിലെത്തിയ 20 കാരിയെ അക്രമികള്‍ കൂട്ടബലാത്സംഗത്തിരയാക്കി. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. 23 കാരനായ ധനഞ്ജയ് പാല്‍, 19 കാരനായ സന്തോഷ് ഭാരിയ എന്നിവരാണ് പിടിയിലായത്. ഇരുവരും ഇന്‍ഡോര്‍ സ്വദേശികളാണ്.

മൂന്നാമത്തെ അക്രമിക്കുവേണ്ടി പൊലീസ് തിരച്ചിലാരംഭിച്ചു. വെള്ളിയാഴ്ചയുണ്ടായ നടുക്കുന്ന സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. കോല്‍വയുടെ സമീപ പ്രദേശത്തുകാരിയാണ് പെണ്‍കുട്ടി. കഴിഞ്ഞദിവസം ആണ്‍സുഹൃത്തിനൊപ്പം ബീച്ചിലെത്തിയതായിരുന്നു. ഈ സമയം 3 അംഗ അക്രമിസംഘം ഇവരെ വളഞ്ഞു.

തുടര്‍ന്ന് പെണ്‍കുട്ടിയുട വസ്ത്രമുരിയുകയും മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. എതിര്‍ത്ത ആണ്‍സുഹൃത്തിനെ തടഞ്ഞുവെച്ച് പെണ്‍കുട്ടിയെ മൂവരും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

കയ്യിലുണ്ടായിരുന്ന പണവും മൊബൈലുമെല്ലാം അക്രമികള്‍ കവരുകയും ചെയ്തു. പൊലീസിനെ വിവരമറിയിച്ചാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ കടന്നുകളഞ്ഞത്. എന്നാല്‍ പെണ്‍കുട്ടി വെള്ളിയാഴ്ച തന്നെ പൊലീസ് സഹായം തേടി.

ഇതേ തുടര്‍ന്ന് 20 കാരിയെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. യുവതി ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ബലാത്സംഗം, കൊള്ളയടിക്കല്‍ എന്നിവയ്ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here