യുഎഇയില്‍ ഇനി മുതല്‍ പാര്‍ട്ട് ടൈം ജോലി

ദുബായ് :തൊഴില്‍ മേഖലയില്‍ വിപ്ലവകരമായ തീരുമാനവുമായി യുഎഇ മന്ത്രാലയും. ഇനി മുതല്‍ തൊഴിലുടമയുടെ അനുമതി ഇല്ലാതെ തന്നെ തൊഴിലാളിക്ക് മറ്റൊരു കമ്പനിയില്‍ പാര്‍ട്ട് ടൈം ജോലിയില്‍ ഏര്‍പ്പെടാം. യുഎഇയിലെ മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഇതു സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരുത്തിയത്.

തുടക്കത്തില്‍ സാങ്കേതികമായ തൊഴില്‍ വൈദഗധ്യം വേണ്ട മേഖലകളിലാണ് നിയമം പ്രാബല്യത്തില്‍ വരുത്തുക. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരു പോലെ സഹായകരമാകുന്ന ഒരു നിയമമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഇതിനായി മന്താലയത്തില്‍ നിന്നും തൊഴിലാളികള്‍ ഇതിന് ആവശ്യമായ പെര്‍മിറ്റ് സ്വന്തമാക്കണം.

യുഎഇ മാനവ വിഭവ ശേഷി മന്ത്രിയായ നാസര്‍ ബിന്‍ താനി അല്‍ ഹമ്ലിയാണ് നിയമം പ്രാബല്യത്തില്‍ വരുത്തിയത്. പുതിയ നിയമം മൂലം തൊഴിലാളികളുടെ ക്ഷാമം കുറയ്ക്കാനും ലേബര്‍ മാര്‍ക്കറ്റില്‍ ഫെളെക്‌സിബിളിറ്റി കൈവരിക്കാനും സാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സാമ്പത്തികമായും തൊഴില്‍ മേഖലയില്‍ ലാഭം കൈവരിക്കാന്‍ ഇവ സഹായിക്കുമെന്നും മന്ത്രാലയം അഭിപ്രായപ്പെടുന്നു. ഭാവിയില്‍ പാര്‍ട്ട് ടൈം കോണ്‍ട്രാക്ടില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെങ്കില്‍ തൊഴിലാളിയുടെ പാര്‍ട്ട് ടൈം കരാര്‍ റദ്ദ് ചെയ്യേണ്ടി വരുമെന്നും മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here