മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ദുബായ് : യുഎഇയില്‍ ഇന്ത്യക്കാര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തൊഴില്‍ വിസ ലഭിക്കും. ജോലിക്കായി വിസ ലഭിക്കണമെങ്കില്‍ സ്വകാര്യ സര്‍ട്ടിഫിക്കറ്റിന്റെ സ്‌കാന്‍ കോപ്പി നല്‍കണമെന്നായിരുന്നു പുതിയ വ്യവസ്ഥ. എന്നാല്‍ ഇന്ത്യയുള്‍പ്പെടെ 9 രാജ്യക്കാര്‍ക്ക് ഇളവ് ലഭിക്കുകയാണ്.

ഇക്കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പുണ്ടായിട്ടില്ലെങ്കിലും വെബ്‌സൈറ്റില്‍ നിന്ന് പുതിയ നിബന്ധനകള്‍ നീക്കം ചെയ്തിട്ടുണ്ട്. സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന ഭാഗമാണ് നീക്കം ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം നാലിനാണ് യുഎഇയില്‍ ജോലി ലഭിക്കാന്‍ കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്.

ഇന്ത്യക്കാര്‍ക്ക് പുറമെ ശ്രീലങ്ക, ഇന്തോനേഷ്യ, കെനിയ, ബംഗ്ലാദേശ്, ഈജിപ്ത്, സെനഗല്‍, നൈജീരിയ, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ക്കാണ് ഇളവ് ലഭിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് ഇളവ് ലഭിക്കുമ്പോള്‍ മലയാളികള്‍ക്കാണ് ഏറ്റവും പ്രയോജനപ്പടുക. കാരണം യുഎഇയിലെ പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ മലയാളികളാണ്.

നേരത്തേ ഈ വ്യവസ്ഥ പ്രഖ്യാപിച്ചത് വലിയ തോതില്‍ ആശയക്കുഴപ്പങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തൊഴില്‍വിസ ലഭിക്കണമെങ്കില്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് അതത് രാജ്യങ്ങളിലെ യുഎഇ നയതന്ത്ര കാര്യാലയത്തിലോ ഹാപ്പിനസ് കേന്ദ്രങ്ങളിലോ സാക്ഷ്യപ്പെടുത്തണമെന്നായിരുന്നു അറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here