ബിജെപി എംഎല്‍എയ്ക്ക് മര്‍ദ്ദനം

ഗാന്ധിനഗര്‍ : ഗുജറാത്ത് നിയമസഭയില്‍ ബിജെപി-കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ കയ്യാങ്കളി. ബിജെപി എംഎല്‍എ ജഗദീഷ് പഞ്ചലിനെ കോണ്‍ഗ്രസ് അംഗം പ്രതാപ് ദുധത് മൈക്രോഫോണ്‍ കൊണ്ട് മര്‍ദ്ദിച്ചു. നാടകീയ രംഗങ്ങളാണ് നിയമസഭയില്‍ അരങ്ങേറിയത്.

ശൂന്യവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് അംഗമായ വിക്രം മദാമിനെ സ്പീക്കര്‍ സംസാരിക്കാന്‍ അനുവദിക്കാതിരുന്നതോടെയാണ് പ്രശ്‌നങ്ങള്‍ ആരം
ഭിച്ചത്. വിക്രമിനെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് മറ്റൊരു പ്രതിപക്ഷാംഗമായ അംരീഷ് ദേര്‍ സ്പീക്കറോട് ആവശ്യപ്പെട്ടു.

എന്നാല്‍ സ്പീക്കര്‍ അംരീഷിന്റെ ആവശ്യവും നിരസിച്ചു. ഇതോടെ ഇരുവരും സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ അംരീഷിനെയും വിക്രമിനെയും ഒരു ദിവസത്തേക്ക് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ ഇവരെ സുരക്ഷാ ജീവനക്കാര്‍ സഭയില്‍ നിന്ന് പുറത്താക്കി.

ഈ സമയം കോണ്‍ഗ്രസ് അംഗങ്ങള്‍ അടങ്ങിയിരിക്കണമെന്ന പ്രസ്താവനയുമായി ബിജെപി എംഎല്‍എ ജഗദീഷ് പഞ്ചല്‍ രംഗത്തെത്തി. സ്പീക്കറെ സംസാരിക്കാന്‍ അനുവദിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായി കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ് ദുധത് ജഗദീഷിനെ മൈക്രോഫോണ്‍ കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.

ഇതോടെ ഈ അംഗത്തെ ബജറ്റ് സമ്മേളനത്തില്‍ നിന്ന് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ സഭയില്‍ നിന്ന് പുറത്തായ പ്രതാപ് മറ്റൊരു വാതിലിലൂടെ അകത്തുകടന്ന് ജഗദീഷ് പഞ്ചലിനെ പിന്നില്‍ നിന്നും അടിച്ചു. നിയമസഭയിലെ സുരക്ഷാ ജീവനക്കാര്‍ ഇടപെട്ട് ഇരുകൂട്ടരെയും പിടിച്ചുമാറ്റിയാണ് രംഗം ശാന്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here