ഡല്‍ഹി :പ്രണയിതാക്കളുടെ ദിനമാണ് വാലന്റൈന്‍സ് ഡേ. പ്രണയിക്കുന്നവര്‍ പരസ്പരം പ്രണയ സന്ദേശങ്ങളും ഉപഹാരങ്ങളും കൈമാറുന്നത് ഈ ദിവസത്തില്‍ പതിവാണ്. എന്നാല്‍ ഇത്തവണത്തെ വാലന്റൈന്‍സ് ഡേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒരു സന്ദേശം ലഭിച്ചു.
മോദിയുടെ പ്രധാന രാഷ്ട്രീയ എതിരാളികളും കടുത്ത വിമര്ശകരുമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് പ്രധാനമന്ത്രിക്ക് പ്രണയദിന സന്ദേശം അയച്ച് സമൂഹ മാധ്യമങ്ങളില്‍ അമ്പരപ്പ് സൃഷ്ടിച്ചത്.പ്രണയത്തില്‍ പൊതിഞ്ഞ ഒരു രാഷ്ട്രീയ വിമര്‍ശന വീഡിയോയാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി മോദിക്ക് കോണ്‍ഗ്രസ് അയച്ചു കൊടുത്തത്.
എന്നാല്‍ ഇതോട് കൂടി കോണ്‍ഗ്രസിന് മോദിയോട് വല്ലാതെയങ്ങ് ഇഷ്ടം കൂടിയെന്നൊന്നും തെറ്റിദ്ധരിക്കേണ്ട . സ്നേഹ സന്ദേശമെന്ന പേരില്‍ ഉഗ്രന്‍ വിമര്‍ശന അമ്പുകളാണ് വീഡിയോവിലെ ഉള്ളടക്കം.
‘പ്രിയപ്പെട്ട മോഡി ഈ പ്രണയദിനത്തില്‍ ജുംലകള്‍ സൃഷ്ടിക്കാതെ സ്നേഹം പരത്തുവാന്‍ ശ്രമിക്കൂ, ലോകനേതാക്കളെ ആലിംഗനം ചെയ്യുന്നത് കുറച്ച് കൂടുതല്‍ ജോലി ചെയ്യു, എല്ലാ ഇന്ത്യക്കാരെയും ഒരു പോലെ സ്നേഹിക്കൂ, ഏറ്റവും പ്രധാനമായി വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ശ്രമിക്കൂ’ എന്നായിരുന്നു വീഡിയോയിലെ ഉള്ളടക്കം. ഒരു ഹിന്ദി ഗാനവും പശ്ചാത്തല സംഗീതമായി വീഡിയോവിനൊപ്പമുണ്ട്.
Dear Mr. Modi: A very happy #ValentinesDay from us to you 🙂 pic.twitter.com/WrYKnN7iBc
— Congress (@INCIndia) February 14, 2018