വിവാദ പോസ്റ്റില്‍ വിശദീകരണവുമായി ഉണ്ണിത്താന്റെ മകന്‍

തിരുവനന്തപുരം :തന്റെ അക്കൗണ്ട് ഇന്നലെ ആരോ ഹാക്ക് ചെയ്തതായി ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്‍. ‘എന്റെ വോട്ട് ബിജെപിക്ക് അച്ഛന്റെ വോട്ട് കോണ്‍ഗ്രസിന്’ എന്നായിരുന്നു അമലിന്റെ അക്കൗണ്ടില്‍ ഇന്നലെ പോസ്റ്റ് ചെയ്തിരുന്ന കുറിപ്പ്.

ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അനുഭാവികളായ നിരവധി പേര്‍ അമലിന്റെ പോസ്റ്റിന് താഴെ പ്രതിഷേധവുമായി എത്തി. പോസ്റ്റിന് താഴെ തെറി വിളിക്കാനെത്തുന്ന മുസ്ലിം മതധാരികളെ ജിഹാദികളെന്നു വരെ വിളിച്ച് അമലിന്റെ ഫെയ്‌സ്ബുക്ക് ഐഡി യില്‍ നിന്നും മറുപടി നല്‍കിയിരുന്നു. ഒരു കമന്റിന് അടിയിലായി ‘തന്റെ അച്ഛന്‍ കോണ്‍ഗ്രസുകാരുടെ അടിമായെണെന്ന്’ വരെ അമലിന്റെ ഐഡിയില്‍ നിന്നും മറുപടി വന്നിരുന്നു.

ഇതിനെ തുടര്‍ന്നാണ് അമല്‍ ഉണ്ണിത്താന്‍ തന്നെ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. പ്രിയപ്പെട്ടവരെ തന്റെ അക്കൗണ്ട് ഇന്നലെ ഹാക്ക് ചെയ്യപ്പെട്ടതാണ്, എന്റെ പ്രൊഫൈല്‍ തിരിച്ചു പിടിച്ച ഉടന്‍ തന്നെ ആ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. വോട്ടവകാശം പോലും ഇല്ലാത്ത താന്‍ ഏതു പാര്‍ട്ടിക്കാണ് വോട്ട് ചെയ്യേണ്ടത്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്, ഓരോരുത്തരും അവരുടെ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ അവരെ കല്ലെറിയരുതെന്നും അമല്‍ ബുധനാഴ്ച രാവിലെ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. ഈ പോസ്റ്റിന് താഴെയും നിരവധി പേര്‍ വിമര്‍ശനങ്ങളുമായി എത്തുന്നുണ്ട്.

Dear all , my account was hacked yesterday , as soon as I saw the posts which was made from my profile it was…

Amal Unnithanさんの投稿 2018年5月15日(火)

LEAVE A REPLY

Please enter your comment!
Please enter your name here