മേഘാലയില്‍ കോണ്‍ഗ്രസ് മുന്നേറ്റം

ഷില്ലോങ് :മേഘാലയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് മുന്നേറുന്നു. അറുപതംഗ നിയമസഭാ സീറ്റുകളില്‍ 59 സീറ്റുകളിലേക്കാണ് മത്സരം. 59 സീറ്റുകളില്‍ 33 സീറ്റുകളിലാണ് ഇപ്പോള്‍ വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നത്.

ഒടുവില്‍ പുറത്ത് വരുന്ന ഫലസൂചനകള്‍ അനുസരിച്ച് ഭരണകക്ഷിയായ കോണ്‍ഗ്രസ് 15 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. തൊട്ട് പിന്നില്‍ 10 സീറ്റുകളില്‍ മുന്നേറ്റം നടത്തി കൊണ്ട്പ്രധാന പ്രാദേശിക കക്ഷിയായ എന്‍പിപിയും കടുത്ത പോരാട്ടം കാഴ്ച്ച വെക്കുന്നുണ്ട്.

ബിജെപി ഇവിടെ 2 സീറ്റുകളില്‍ മുന്നേറുന്നു. മുഖ്യമന്ത്രിയായ മുകുള്‍ സാഗ്മയുടെ നേതൃത്വത്തിലാണ് ഇവിടെ കോണ്‍ഗ്രസ് മത്സര രംഗത്തിറങ്ങിയിരിക്കുന്നത്. സാഗ്മ ഇത്തവണ രണ്ട് ആസംബ്ലി മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കുന്നുണ്ട്.

കഴിഞ്ഞ പത്ത് വര്‍ഷമായി കോണ്‍ഗ്‌സ് ആണ് ഇവിടെ ഭരണത്തിലിരിക്കുന്നത്. 24 സീറ്റുകളില്‍ വിജയം നേടിയാണ് കോണ്‍ഗ്രസ് കഴിഞ്ഞ തവണ ഇവിടെ അധികാരത്തിലെത്തിയിരുന്നത്.

വോട്ടെടുപ്പ് നടക്കുന്ന മുഴുവന്‍ സീറ്റുകളിലും മത്സരത്തിനിറങ്ങിയപ്പോള്‍ ബിജെപി ഇവിടെ 47 സീറ്റുകളില്‍ മാത്രമേ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയുള്ളു.

കടപ്പാട് : ANI

LEAVE A REPLY

Please enter your comment!
Please enter your name here