എംഎല്‍എയ്ക്ക് ബിജെപി വാഗ്ദാനം 150 കോടി

ബംഗളൂരു : എംഎല്‍എമാരെ കോടികള്‍ നല്‍കി ബിജെപി വശത്താക്കാന്‍ ശ്രമിക്കുന്നുവെന്നതിന് തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്. റായ്ച്ചൂര്‍ റൂറലില്‍ നിന്നുള്ള തങ്ങളുടെ എംഎല്‍എ ബസവന ഗൗഡയ്ക്ക് പണവും സ്വത്തും വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖയാണ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടത്.

ബിജെപി നേതാവ് ജനാര്‍ദ്ദന്‍ റെഡ്ഡിയാണ് 150 കോടി രൂപ വാഗ്ദാനം ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇത് തെളിയിക്കുന്ന ശബ്ദരേഖ കോണ്‍ഗ്രസ് വാര്‍ത്താസമ്മേളനത്തില്‍ കേള്‍പ്പിക്കുകയായിരുന്നു.

ജനാര്‍ദ്ദന്‍ റെഡ്ഡി ബസവന ഗൗഡയെ ഫോണില്‍ വിളിച്ച് പണം വാഗ്ദാനം ചെയ്തുവെന്ന് ആരോപിച്ചാണ് സംഭാഷണം പുറത്തുവിട്ടത്. ഇപ്പോഴുള്ള സ്വത്തിന്റെ നൂറിരട്ടി നല്‍കാമെന്നും അമിത്ഷായുമായി നേരിട്ട് സംസാരിക്കാന്‍ അവസരം ലഭ്യമാക്കാമെന്നും ശബ്ദരേഖയിലുണ്ട്.

104 സീറ്റുകളുള്ള ബിജെപിക്ക് 8 എംഎല്‍എമാര്‍ കൂടിയുണ്ടെങ്കിലേ മന്ത്രിസഭ രൂപീകരിക്കാനാകൂ. നാളെ വൈകീട്ട് 4 മണിക്കാണ് യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്നത്. ഇതിനകം ഏതുവിധേനയും എംഎല്‍എമാരെ സ്വന്തം പാളയത്തിലെത്തിക്കാനാണ് ബിജെപി നീക്കം.

അതേസമയം ആരോപണം നിഷേധിച്ച് ജനാര്‍ദ്ദന്‍ റെഡ്ഡി രംഗത്തെത്തി. തന്റെ ശബ്ദമല്ല അതെന്നാണ് ഖനി വ്യവസായി കൂടിയായ റെഡ്ഡിയുടെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here