കോണ്‍ഗ്രസ് നിയമപോരാട്ടത്തിന്

ബംഗളൂരു : കര്‍ണാടകയില്‍ കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്. കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കാണും.

കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിനേ കേവലഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കൂവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഗവര്‍ണ്ണറെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത് തെറ്റാണ്. ഈ നടപടിക്ക് നിയമസാധുതയില്ലെന്നും കോണ്‍ഗ്രസ് അറിയിച്ചു.

ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ചതോടെ ഗവര്‍ണര്‍ നിയമോപദേശം തേടിയിരുന്നു. കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ സന്ദര്‍ശിച്ചതിന് പിന്നാലെ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുമായി ഗവര്‍ണര്‍ ആശയവിനിമയം നടത്തുകയായിരുന്നു.

ഇതിന് ശേഷമാണ് ബിജെപിയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. 224 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് 113 അംഗങ്ങളുടെ പിന്‍തുണ വേണം. 222 മണ്ഡലങ്ങ
ളിലേക്കാണ് തെരഞ്ഞെടുപ്പ്‌ നടന്നത്.

തങ്ങള്‍ക്ക് 118 അംഗങ്ങളുടെ പിന്‍തുണയുണ്ടെന്ന് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം അവകാശപ്പെടുന്നു. കോണ്‍ഗ്രസിന് 78 ഉം ജെഡിഎസിന് 38 ഉം അംഗങ്ങളുണ്ട്. 2 സ്വതന്ത്രരും തങ്ങള്‍ക്കൊപ്പമുണ്ടെന്ന് കോണ്‍ഗ്രസ്-ദള്‍ സഖ്യം വ്യക്തമാക്കുന്നു.

ബിജെപിക്ക് കേവലഭൂരിപക്ഷത്തിലേക്ക് 9 അംഗങ്ങളുടെ പിന്‍തുണ കൂടി വേണം. അതേസമയം കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിക്കാനാണ് ബിജെപി ശ്രമമെന്ന് ഇരുകക്ഷികളും ആരോപിച്ചു.

എംഎല്‍എമാര്‍ക്ക് 100 കോടിരൂപയാണ് ബിജെപി വാഗ്ദാനം ചെയ്യുന്നതെന്ന് ജെഡിഎസ് അദ്ധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി ആരോപിച്ചിരുന്നു. ബിജെപിയുടെ കുതിരക്കച്ചവടത്തിന് തടയിടാന്‍ കോണ്‍ഗ്രസും ജെഡിഎസും തങ്ങളുടെ അംഗങ്ങളെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here