രാജ്യസഭാ സീറ്റ് മാണി വിഭാഗത്തിനെന്ന് സൂചന

ന്യൂഡല്‍ഹി : കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കുമെന്ന് സൂചന. കോണ്‍ഗ്രസ് നേതാക്കളുമായി ജോസ് കെ മാണി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം ധാരണയായെന്നാണ് വിവരം.

അതേസമയം മാണി വിഭാഗത്തിന് രാജ്യസഭാ സീറ്റ് നല്‍കുന്നതിനെതിരെ മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരന്‍, കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പരസ്യമായി രംഗത്തെത്തി.

നേതൃത്വത്തിന്റെ തീരുമാനം ആത്മഹത്യാപരമാണെന്നാണ് ഇരുവരുടെയും നിലപാട്. മുന്നണി പ്രവേശനത്തിന് തയ്യാറാണെന്നും രാജ്യസഭാ സീറ്റ് നല്‍കണമെന്നും കെ എം മാണി ഉറച്ചുനിന്നതോടെയാണ് കോണ്‍ഗ്രസ് വെട്ടിലായത്.

ഇക്കാര്യത്തില്‍ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസിന് ശക്തമായ പിന്‍തുണ നല്‍കുകയാണ്. ഇതോടെയാണ് സീറ്റ് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകുന്നത്.

അതേസമയം കോണ്‍ഗ്രസ് സീറ്റ് വിട്ടുകൊടുക്കാനാവില്ലെന്ന് ഉമ്മന്‍ചാണ്ടി നിലപാടെടുത്തതായും വിവരമുണ്ട്. ഒന്നിലധികം സീറ്റുകളുള്ളപ്പോഴേ മറ്റൊരു കക്ഷിക്ക് അവസരം നല്‍കാവൂ എന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here