ഇരുമ്പ്പാര തുളച്ചു കയറി തൊഴിലാളിക്ക് പരിക്ക്

ചെന്‍ഷോവ് :ജോലിക്കിടെയുണ്ടായ അപകടത്തില്‍ ശരീരത്തില്‍ ഇരുമ്പ് പാര തുളച്ചു കയറിയ നിര്‍മ്മാണ തൊഴിലാളിയെ അത്ഭുതകരമായി രക്ഷിച്ചു. ചൈനയിലെ ചെന്‍ഷോവിലാണ് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ആറാം നിലയില്‍ ജോലി ചെയ്യുന്നതിനിടെ മദ്ധ്യവയസ്‌കന് അപകടം സംഭവിക്കുന്നത്.

ആറാം നിലയില്‍ നിന്നും കാല് തെറ്റി ഇദ്ദേഹം താഴേക്ക് വീഴുകയായിരുന്നു. കോണ്‍ക്രീറ്റ് ബലപ്പെടുത്തുവാന്‍ ഉറപ്പിച്ച് വെച്ചിരുന്ന ഇരുമ്പ് കമ്പികള്‍ക്ക് മുകളിലായാണ് ഇദ്ദേഹം ചെന്നു പതിച്ചത്.തൊഴിലാളിയുടെ പുറക് വശത്തു കൂടി കമ്പി തുളഞ്ഞു കയറി. വെല്‍ഡിംഗ് തൊഴിലാളികളുടെ സഹായത്തോടെ കമ്പി മുറിച്ചതിന് ശേഷമാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ട് പോയത്.

ആറു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഇയാളുടെ ജീവന്‍ രക്ഷിച്ചത്. ശ്വാസകോശത്തിന്റെ അടുത്ത് വരെ ഇരുമ്പ് പാര ചെന്ന് പതിച്ചത് കൊണ്ട് തന്നെ ശസ്ത്രക്രിയ അത്യന്തം സങ്കീര്‍ണ്ണമായിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

വെന്റിലേറ്ററിന്റെ സഹായമില്ലാതെ തന്നെ രോഗിക്ക് ഇപ്പോള്‍ ശ്വാസം എടുക്കുവാന്‍ സാധിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.chi

LEAVE A REPLY

Please enter your comment!
Please enter your name here