ബീജിങ്ങ് : ബഹുനില കെട്ടിടത്തില്‍ നിന്ന് താഴേക്ക് പതിച്ച സ്ത്രീയെ വറും കൈകൊണ്ട് ക്യാച്ച് ചെയ്ത് പൊലീസുകാരന്. ബീജിങ്ങിലാണ് സംഭവം. പൊലീസുകാരന്റെ അവസരോചിത ഇടപെടലില്‍ സ്ത്രീ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് സ്ത്രീ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് പതിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്ത്രീ ചാടിയതാണോ അതോ വീണതാണോ എന്ന കാര്യം വ്യക്തമല്ല. പൊലീസുദ്യോഗസ്ഥര്‍ റോഡില്‍ നില്‍ക്കുകയായിരുന്നു. ഈ സമയമാണ് ഇതിലൊരാള്‍, മുകളില്‍ നിന്ന് സ്ത്രീ താഴേക്ക് വീഴുന്നത് കാണുന്നത്. ഉടന്‍ പൊലീസുകാരന് അവരെ കൈകള്‍ നിവര്‍ത്തി പിടിക്കുകയായിരുന്നു. ഇതോടെ സ്ത്രീയും പൊലീസുകാരനും റോഡില്‍ വീണു.
തുടര്‍ന്ന് മറ്റ് പൊലീസുകാരും ചേര്‍ന്ന് വനിതയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ചൈനയില്‍ താരമായിരിക്കുകയാണ് പ്രസ്തുത പൊലീസ് ഉദ്യോഗസ്ഥന്. യൂട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനകം ആയിരക്കണക്കിന് ആളുകളാണ് കണ്ടത്.