പണം വാരിയെറിഞ്ഞ പൊലീസുകാര്‍ക്ക് പണിപോയി

ലക്‌നൗ: ഡ്യൂട്ടി സമയത്ത് നര്‍ത്തകിമാര്‍ക്ക് നേരെ പണം വാരിയെറിഞ്ഞ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. മദ്‌നാപൂര്‍ ഗ്രാമത്തിലെ വാര്‍ഷിക പരിപാടിക്കിടെ നര്‍ത്തികമാരുടെ മേല്‍ ഇവര്‍ പണം എറിയുകയായിരുന്നു.

ചിലര്‍ക്ക് കൈകളില്‍ വെച്ചു കൊടുത്തു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് പോലീസുകാരുടെ ജോലി പോയത്. ഒരു കോണ്‍സ്റ്റബിളിനെയും മറ്റൊരു ഉദ്യോഗസ്ഥനെയും സസ്‌പെന്‍ഡ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

എല്ലാവര്‍ഷവും ഇവിടെ മൂന്ന് ദിവസം പരിപാടി നടക്കും. ഉന്നാവോ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് സുരക്ഷാകാര്യങ്ങളുടെ ചുമതല ഏല്‍പ്പിക്കുന്നത്. എന്നാല്‍ ഇത്തവണ ചടങ്ങില്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോമില്‍ നര്‍ത്തകിമാര്‍ക്കൊപ്പം ഡാന്‍സും കളിച്ചു.

ചിലര്‍ സംഭവത്തിന്റെ വീഡിയോ ലൈവായി എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. 45 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വൈറലായത്.

LEAVE A REPLY

Please enter your comment!
Please enter your name here