കാമുകിയുടെ സുഹൃത്തിനെ കത്തിയെടുത്ത് കുത്തി

ബംഗലൂരു :കോണ്‍ഗ്രസ് കോര്‍പ്പറേഷന്‍ അംഗത്തിന്റെ മകന്‍ കാമുകിയുടെ ആണ്‍സുഹൃത്തിനെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. ദേവ്‌നാഗരെ കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് അംഗമായ ലിംഗരാജുവിന്റെ മകന്‍ രാകേഷാണ് കാമുകിയുടെ സുഹൃത്തിനെ കത്തിയെടുത്ത് കുത്തി പരിക്കേല്‍പ്പിച്ചത്.

ദേവ്‌നാഗരെ കെടിജെ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചൊവാഴ്ചയായിരുന്നു സംഭവം നടന്നത്. പരിക്കേറ്റ ഹരീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹരീഷ് അപകട നില തരണം ചെയ്തിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ രാകേഷിനായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്, കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാളും മലയാളിയുമായ എന്‍ എ ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാടും അടിപിടിയെ തുടര്‍ന്ന് ജയിലില്‍ പോയിരുന്നു. ഹോട്ടലില്‍ വെച്ച് അന്യായമായി ഒരു വ്യക്തിയെ മര്‍ദ്ദിച്ചതിനാണ് നാലാപ്പാടിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് മുഹമ്മദ് നാലാപാടിനെ കോണ്‍ഗ്രസ് സംഘടനയില്‍ നിന്നും ആറ് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here