കുഞ്ഞിനിടുന്ന പേരില്‍ പുലിവാല്‍ പിടിച്ച് ദമ്പതികള്‍

പാരീസ്: മാതാപിതാക്കള്‍ കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് തന്നെ പേരുകള്‍ തിരഞ്ഞ് തുടങ്ങും. ഒടുവില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒരു പേരാണ് തിരഞ്ഞെടുക്കുക. ഇത്തരത്തില്‍ ഫ്രഞ്ച് ദമ്പതികളും തങ്ങളുടെ കുഞ്ഞിന് ഇഷ്ടപ്പെട്ട ഒരു പേര് കണ്ടുപിടിച്ചു.

എന്നാല്‍ ഈ പേര് കൊണ്ട് പുലിവാല് പിടിക്കുമെന്ന് അവര്‍ കരുതിക്കാണില്ല. ലിയാം എന്നായിരുന്നു ഫ്രാന്‍സിലെ ബ്രിറ്റാനിയില്‍ താമസിക്കുന്ന ദമ്പതികള്‍ തങ്ങളുടെ പെണ്‍കുഞ്ഞിന് കണ്ടെത്തിയ പേര്.

എന്നാല്‍ ഈ പേര് കുഞ്ഞിന് ഇടണമെങ്കില്‍ കോടതിയുടെ അനുമതി വേണം. ലിയാം എന്ന പേര് ആണ്‍കുട്ടികളുടെ പേരാണെന്നും ഇത് പെണ്‍കുട്ടിക്ക് ഇടുന്നത് ഫ്രാന്‍സില്‍ നിയമവിരുദ്ധമായതിനാലാണ് ദമ്പതികള്‍ കുഴങ്ങിയത്.

ലിയാം എന്ന പേര് പെണ്‍ കുഞ്ഞിന് ഇട്ടാല്‍ കുഞ്ഞിന് ഭാവിയില്‍ ജെന്‍ഡര്‍ കണ്‍ഫ്യൂഷന്‍ നേരിടേണ്ടി വരുമെന്നാണ് ഫ്രഞ്ച് ഭരണകൂടത്തിന്റെ നിലപാട്. സംഭവം കോടതിയിലെത്തിയതോടെ കുഞ്ഞിന് ഈ പേര് ഇടുന്നതില്‍ നിന്നും ഇവരെ വിലക്കണമെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷന്‍ ജഡ്ജിയോട് തന്നെ ഒരു പേര് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ നിയമവഴിയിലൂടെ മുന്‍പോട്ട് പോയി തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പേര് തന്നെ കുഞ്ഞിന് നല്‍കണമെന്നാണ് ഇവരുടെ ലക്ഷ്യം. ആണ്‍- പെണ്‍ വ്യത്യാസമില്ലാതെയുള്ള പേരുകള്‍ ലോകമെമ്പാടുമുള്ള മാതാപിതാക്കള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഫ്രാന്‍സ് ഭരണകൂടം ഇക്കാര്യത്തില്‍ കര്‍ക്കശ നിലപാടാണ് പിന്തുടരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here