ദമ്പതികള്‍ക്ക് നാട്ടുകൂട്ടം ശിക്ഷ വിധിച്ചു

സുപാല്‍ :പ്രണയിച്ച് വിവാഹം കഴിച്ചതിന് കാമുകീകാമുകന്‍മാര്‍ക്ക് നാട്ടുകൂട്ടം ശിക്ഷ വിധിച്ചു. ബിഹാറിലെ സുപാലിലാണ് സംഗീത് കുമാര്‍ എന്ന യുവാവിനും ഭാര്യക്കും നാട്ടുക്കൂട്ടത്തിന്റെ കടുത്ത ശിക്ഷാ നടപടികള്‍ക്ക് ഇരയാകേണ്ടി വന്നത്.

ബിഹാറിനടുത്തുള്ള നേപ്പാളിലെ ഒരു അതിര്‍ത്തി ഗ്രാമത്തിലാണ് വധുവിന്റെ ജന്മസ്ഥലം. ഉന്നത പഠനത്തിനായാണ് പെണ്‍കുട്ടി സുപാലില്‍ അമ്മാവന്റെ വീട്ടില്‍ താമസിച്ചിരുന്നത്.

ഇതിനിടയിലാണ് പ്രദേശത്തെ സംഗീത് കുമാര്‍ എന്ന യുവാവുമായി ഇഷ്ടത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. അടുത്തുള്ള ക്ഷേത്രത്തില്‍ വെച്ച് ബന്ധുക്കളറിയാതെ ഇവര്‍ വിവാഹം കഴിച്ചു.

എന്നാല്‍ ഇതിന് ശേഷവും ഇരു വീട്ടുകാരും ഇവരോട് എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. എന്നാല്‍ നാട്ടുകൂട്ടം പ്രണയ വിവാഹത്തിന് എതിരായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരുവരേയും കടുത്ത ശിക്ഷാ നടപടികള്‍ക്ക് ഇരയാക്കിയത്.

രണ്ട് പേരെയും ജനക്കുട്ടത്തിന് നടുവില്‍ മുട്ട് കുത്തി നിര്‍ത്തിച്ചു. ഇതിന് ശേഷം കൈ രണ്ടും ചെവിയില്‍ പിടിച്ച് ഏത്തമിടീപ്പിച്ചു. ശേഷം നിലത്ത് നിന്ന് ഉമിനീര് നക്കിയെടുപ്പിച്ചു.

സംഭവത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here