200 സിറിഞ്ചുകള്‍ക്കിടയില്‍ കിടത്തി കുഞ്ഞിന്റെ ഫോട്ടോ

ഫ്‌ളോറിഡ: മുപ്പത്തിയൊന്നുകാരിയായ അലക്‌സ് ക്രൊഫോര്‍ഡിനും മുപ്പത്തിയാറുകാരനായ ചാഡിനും കുട്ടികളുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. കുട്ടികളുണ്ടാകാനുള്ള സാധ്യത നാല് ശതമാനം മാത്രമായിരുന്നു ഈ ദമ്പതികള്‍ക്ക്. എന്നാല്‍ ഇവര്‍ ശാസ്ത്രീയ മാര്‍ഗത്തിലൂടെ മൂന്ന് കൊല്ലം നീണ്ട പരീക്ഷണം നടത്താന്‍ തന്നെ തീരുമാനിച്ചു.

വിജയിക്കുമെന്ന് ഒരു ഉറപ്പുമില്ലാഞ്ഞിട്ടും വര്‍ഷങ്ങളോളും അവര്‍ ഐവിഎഫ് ചെയ്തു. ഒടുവില്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അലക്‌സ് ഗര്‍ഭിണിയായി. ഇപ്പോള്‍ ഏഴ് മാസം പ്രായമായ കുഞ്ഞ് ഇവര്‍ക്കുണ്ട്. തങ്ങളുടെ കുഞ്ഞിനെ പുറത്തെത്തിക്കാനുള്ള യാത്രയുടെ പ്രതീകമായാണ് ഈ സിറിഞ്ചുകള്‍ സൂക്ഷിച്ച് വെച്ചിരുന്നത്.

അതാണ് കുഞ്ഞിന് ചുറ്റും ഇരുന്നൂറ് സിറിഞ്ചുകള്‍ വെച്ച് ഫോട്ടോയെടുത്തത്. ഈ ഇരുന്നൂറ് സിറിഞ്ചുകള്‍ പരീക്ഷിച്ചതിന് ശേഷമാണ് അവരുടെ കുഞ്ഞ് ഈ ലോകത്ത് പിറന്ന് വീണത്.

കുഞ്ഞു പിറന്നതിന്റെ സന്തോഷം പങ്ക് വെയ്ക്കുന്നതിനൊപ്പം കുഞ്ഞുങ്ങള്‍ ഉണ്ടാകാത്ത ദമ്പതികള്‍ക്ക് പ്രതീക്ഷ നല്‍കുക കൂടിയാണ് ഈ ചിത്രം പങ്കുവെക്കുന്നതിലൂടെ ഇവരുടെ ലക്ഷ്യം. ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചാണ് തങ്ങള്‍ക്ക് ഒരു കുഞ്ഞിന് ജന്മം നല്‍കാനായതെന്നും ഇവര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here