ഗര്‍ഭിണിക്ക് ക്രൂരമര്‍ദ്ദനം; ഗര്‍ഭസ്ഥശിശു മരിച്ചു

കോഴിക്കോട്: കോടഞ്ചേരിയില്‍ ഗര്‍ഭിണിയെ അക്രമിച്ച സംഭവത്തില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി തമ്പി , റജീഷ്, സരസമ്മ ജോയി, സെയ്തലവി, ബിനോയ്, രഞ്ചിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഗര്‍ഭിണിയായ ജ്യോത്സ്‌നയെയാണ് തമ്പിയുടെ നേതൃത്വത്തിലെത്തിയ സംഘം മര്‍ദ്ദിച്ചത്. വയറിന് ചവിട്ടേറ്റതിനെ തുടര്‍ന്ന് ജ്യോത്സ്‌നയുടെ നാലുമാസം പ്രായമുള്ള ഗര്‍ഭസ്ഥശിശു മരിച്ചിരുന്നു.

കഴിഞ്ഞ മാസം 28ന് രാത്രിയാണ് താമരശേരി തേനംകുഴി സിബി ചാക്കോയേയും ഭാര്യ ജ്യോത്സ്‌നയേയും രണ്ടു മക്കളേയും അയല്‍വാസിയുടെ നേതൃത്വത്തിലെത്തിയ സംഘം മര്‍ദ്ദിച്ചത്. ജ്യോല്‍സനയുടെ വയറില്‍ ചവിട്ടിയതിനെത്തുടര്‍ന്ന് രക്തസ്രാവമുണ്ടായി.

ജ്യോത്സ്‌നയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഗര്‍ഭസ്ഥ ശിശു മരിച്ചു. ഒരാഴ്ചത്തെ ചികില്‍സയ്ക്കു ശേഷമാണ് കുടുംബത്തിന് ആശുപത്രി വിടാനായത്.

അക്രമികളെ പിടികൂടാതെ കോടഞ്ചേരി പൊലീസ് നിസംഗതപുലര്‍ത്തുന്നതായി പരാതിയുണ്ടായിരുന്നു. പ്രതികളുടെ അറസ്റ്റ് വൈകുന്നുവെന്ന് ആരോപിച്ച് കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പൊലീസ് ഇവരെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here