പ്ലേറ്റില്‍ വച്ചിരുന്ന ഞണ്ട് ഇറങ്ങിയോടി

ബീജിങ്: വിളമ്പി പ്ലേറ്റില്‍ വച്ചിരുന്ന ഞണ്ട് തോട് പൊഴിച്ച് ഓടുന്ന വീഡിയോ വൈറലാകുന്നു. ചൈനയിലെ ഒരു റസ്‌റ്റോറന്റിലാണ് സംഭവം.
പാചകം ചെയ്ത് വിളമ്പി പ്ലേറ്റില്‍ വച്ചിരിക്കുന്ന ഞണ്ട് പാത്രത്തില്‍ നിന്ന് അതിന്റെ തോട് പൊഴിച്ച ശേഷം ഇറങ്ങി ഓടുകയായിരുന്നു.

ഞണ്ട് വിഭാഗത്തില്‍പ്പെടുന്ന ക്രെ ഫിഷ് ആണ് തോട് പൊഴിച്ച ശേഷം പാത്രത്തില്‍ നിന്ന് ഇറങ്ങി ഓടിയത്. റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയവരെയെല്ലാം ഞെട്ടിച്ച സംഭവമായിരുന്നു ഇത്. ചൈനക്കാരുടെ ഇഷ്ടവിഭമാണ് ക്രെ ഫിഷ്. ജീവനൊടെയാണ് ക്രെ ഫിഷിനെ പാചകം ചെയ്യുക.

തിളയ്ക്കുന്ന വെള്ളത്തില്‍ വീഴുന്നതിന് മുമ്പ് പൊള്ളിയ ഭാഗത്തെ തോട് പൊഴിച്ച് പാത്രത്തിന്റെ വശത്ത് പിടിച്ച് കയറി ഡൈനിങ് ടേബിളില്‍ ഇറങ്ങിയോടുകയായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ക്രെ ഫിഷിനെ കഴിക്കാനൊരുങ്ങിയ ജ്യൂക്കെ എന്ന ആള്‍ ഇതിനെ ദത്തെടുത്തു. ഇതിനെ ജീവിക്കാന്‍ അനുവദിച്ചെന്നും അക്വേറിയത്തിലേക്ക് മാറ്റിയെന്നും ജ്യൂക്കെ പറയുന്നു.

ഇദ്ദേഹം ഫെയസ്ബുക്കില്‍ ഇതിന്റെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. 11 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ നിരവധിപേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

加藤軍台灣粉絲團 2.0さんの投稿 2018年5月26日(土)

LEAVE A REPLY

Please enter your comment!
Please enter your name here