അബുദാബിയില്‍ ക്രെയ്ന്‍ തകര്‍ന്ന് വീണു

അബുദാബി :നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നും ക്രെയ്ന്‍ താഴേക്ക് വീണു.
അബുദാബിയിലെ ടൂറിസ്റ്റ് ക്ലബ്ബിന് അടുത്തായുള്ള കെട്ടിടത്തിന്റെ ക്രെയ്ന്‍ തകര്‍ന്ന് വീണത്

അപകടത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയതായി ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല. കെട്ടിടത്തിന് താഴെ നിരനിരയായി പാര്‍ക്ക് ചെയ്തിരുന്ന മുഴുവന്‍ കാറുകള്‍ക്കും കേടുപാടുകള്‍ പറ്റി.

അഞ്ച് കാറുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. അബുദാബി പൊലീസ് അപകടം സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന് ശേഷം പുറത്ത് വിടുമെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here