വധുവും കൂട്ടുകാരുമടക്കം11 പേര്‍ കൊല്ലപ്പെട്ടു

ടെഹ്‌റാന്‍: സ്വകാര്യ ജെറ്റ് ദുരന്തത്തില്‍ കൊല്ലപ്പെട്ടത് 8 യുവതികളും ജീവനക്കാരുമടക്കം 11 സ്ത്രീകള്‍. തുര്‍ക്കി വിമാനമാണ് ഇറാനില്‍ ടെഹ്‌റാന് സമീപം സാഗ്രോസ് പര്‍വത നിരകളില്‍ കഴിഞ്ഞ ദിവസം തകര്‍ന്നുവീണത്.

ഷാര്‍ജയില്‍ നിന്ന് ഇസ്താംബൂളിലേക്ക് സഞ്ചരിക്കുകയായിരുന്ന വിമാനമാണ് ദുരന്തത്തിന് ഇരയായത്. കൊല്ലപ്പെട്ടവരില്‍ വിവാഹം നിശ്ചയിക്കപ്പെട്ട യുവതിയുമുണ്ടായിരുന്നു.

28 കാരിയും പ്രമുഖ വ്യവസായി ഹുസൈന്‍ ബസാറന്റെ മകളുമായ മിന ബസാറനും സുഹൃത്തുക്കളുമാണ് മരിച്ചത്. മിനയുടെ ബാച്ചിലറേറ്റ് പാര്‍ട്ടി ( വധു വിവാഹത്തിന് മുന്‍പ് നടത്തുന്ന പാര്‍ട്ടി) കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍.

ദുബായില്‍ 3 ദിവസത്തെ ആഘോഷങ്ങളില്‍ ഏര്‍പ്പെട്ട് മടങ്ങുകയായിരുന്നു ഇവര്‍.
വെള്ളിയാഴ്ചയാണ് ഇവര്‍ ദുബായിലെത്തി. എന്നാല്‍ മടക്കയാത്രയില്‍ ലക്ഷ്യസ്ഥാനത്തിന് 370 കിലോമീറ്റര്‍ അകലെയാണ് ദുരന്തമുണ്ടായത്.

കനത്ത മഴയാണ് അപകടകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പര്‍വത നിരകളില്‍ ഇടിച്ചിറങ്ങിയ വിമാനം പൊട്ടിത്തെറിച്ച് കത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.

മുറാത് ഗെസര്‍ എന്ന യുവ വ്യവസായിയുമായാണ് മിനയുടെ വിവാഹം ഉറപ്പിച്ചത്. ഏപ്രില്‍ 14 ന് അത്യാഡംബര പൂര്‍ണമായ വിവാഹമാണ് നിശ്ചയിച്ചതിരുന്നത്. ഇസ്താംബൂളിലെ സിറാലി കൊട്ടാരമാണ് വേദിയായി തെരഞ്ഞെടുത്തത്.

28 കാരിയുടെ പിതാവ് ബസാരന്റേതാണ് അപകടത്തില്‍പ്പെട്ട ബോംബാര്‍ഡ്യര്‍ ചാലഞ്ചര്‍ സി 600,വിമാനം. ടൂറിസം, റിയല്‍ എസ്റ്റേറ്റ്, ഊര്‍ജോത്പാദനം അടക്കം വിവിധ മേഖലകളില്‍ വ്യവസായ സാമ്രാജ്യമുള്ളയാളാണ് ബസാരന്‍. പിതാവിന്റെ വ്യവസായങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ ഒരുങ്ങുകയുമായിരുന്നു മിന.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here