വീട്ടിനുള്ളില്‍ മുതലയെ വളര്‍ത്തുന്ന കുടുംബം

സെപുര :പട്ടിയേയും പൂച്ചയേയും വീടുകളില്‍ വളര്‍ത്തുന്നത് സാധാരണമാണ്. പുള്ളിപുലിയുടെ കുട്ടികളെയും ചീറ്റകളേയും വളര്‍ത്തുന്നവരും അപൂര്‍വമാണെങ്കിലും ഗള്‍ഫ് രാജ്യങ്ങളിലും കാണാവുന്നതാണ്.

എന്നാല്‍ വീട്ടില്‍ ഒരു മുതലയെ വളര്‍ത്തുക എന്നത് അല്‍പ്പം സാഹസികമായി ജോലിയാണെന്ന് പറയാതെ വയ്യ. എന്നാല്‍ ഇന്തോനേഷ്യയിലെ ഒരു കുടുംബം തങ്ങളുടെ വീട്ടില്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി ഒരു വിധ അനിഷ്ട സംഭവങ്ങളുമില്ലാതെ മുതലയെ വളര്‍ത്തുന്നു എന്ന് കേട്ടാല്‍ ആരായാലും ഒന്നും അമ്പരന്ന് പോകും.ഇന്തോനേഷ്യയിലെ സെപുര ജില്ലയിലുള്ള മുഹമ്മദ് ഇവാന്റെ വീട്ടിലാണ് കഴിഞ്ഞ 20 വര്‍ഷമായി ഈ മുതലയുള്ളത്. വീട്ടിലെ ഒരംഗത്തെ പോലെയാണ് ഇവര്‍ ഈ മുതലയെ പരിപാലിക്കുന്നത്. പടിഞ്ഞാറന്‍ ജാവയിലെ ഒരു ബീച്ചില്‍ വെച്ചാണ് 115 രൂപയ്ക്ക് മുഹമ്മദ് ഇവാന്‍ ഈ മുതലയെ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാങ്ങുന്നത്.

25 സെമി നീളം മാത്രമേ അന്ന് ഈ മുതലയ്ക്കുണ്ടായിരുന്നുള്ളു. ഇവാന്‍ ഈ മുതലയെ വീട്ടിലെ ഒരു അക്വേറിയത്തിലാക്കി. പിന്നീട് വളര്‍ന്നതോടെ വീടിനോട് ചേര്‍ന്ന് ഒരു കുളം തയ്യാറാക്കി അതില്‍ വളര്‍ത്തുവാന്‍ തുടങ്ങി.

മുതലയെ വളര്‍ത്തുന്നത് അത്ര എളുപ്പമുള്ള ജോലിയല്ലെന്ന് ഇവാന്‍ പറയുന്നു. ആഴ്ച്ചയില്‍ ഒരു തവണ കുളത്തിലെ വെള്ളം മാറ്റി മുഴുവന്‍ വൃത്തിയാക്കണം. മുതലയുടെ ശരീരത്തിലെ അഴുക്ക് തേച്ച് കളയണം. പല്ല് വൃത്തിയാക്കണം അങ്ങനെ നിരവധി ജോലികള്‍ ഇതിന് പിന്നിലുണ്ട്.

ഇന്ന് വിദേശ സഞ്ചാരികളടക്കം നിരവധി പേരാണ് ഈ മുതലയെ കാണാന്‍ ഇവാന്റെ വീട്ടിലെത്തുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here