‘ആദ്യം മാറിടം മറയ്ക്ക്’;വിദ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്‌ക്കെതിരെ സൈബര്‍ ആക്രമണം

മുംബൈ : നടി വിദ്യാബാലന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്‌ക്കെതിരെ സൈബര്‍ ആങ്ങളമാര്‍ രംഗത്ത്. മാറിടം അല്‍പ്പം കാണുന്ന തരത്തിലുള്ള ഫോട്ടോയ്ക്കാണ് സൈബര്‍ ആക്രമണം.

https://www.instagram.com/p/BeIpFRoHknk/?taken-by=balanvidya

ദാബൂ റത്ദനാനിയുടെ പുതുവര്‍ഷ കലണ്ടറിനായി എടുത്തതായിരുന്നു സെക്‌സി ലുക്കിലുള്ള വിദ്യയുടെ ഫോട്ടോ.ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെ സൈബര്‍ സദാചാരക്കാര്‍ രൂക്ഷവിമര്‍ശനം അഴിച്ചുവിടുകയായിരുന്നു.മുന്‍പ് ഒരു ജവാന്‍ തന്റെ മാറിടത്തിലേക്ക് തുറിച്ചുനോക്കിയെന്നും അത് തന്നെ ഏറെ അസ്വസ്ഥയാക്കിയെന്നും വിദ്യ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചാണ് വിമര്‍ശനം.ആദ്യം നിങ്ങള്‍ നിങ്ങളുടെ മാറിടം മറയ്ക്കണം. അല്ലെങ്കില്‍ പൊലീസുകാരും സൈനികരുമൊക്കെ നോക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഒരാളുടെ പരാമര്‍ശം.മോശമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും അത് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും ചെയ്യുന്ന നിങ്ങളെന്തിനാണ് ജവാന്‍ തുറിച്ചുനോക്കിയെന്ന് ആക്ഷേപമുന്നയിക്കുന്നതെന്ന് ചിലര്‍ ചോദ്യമുന്നയിച്ചു.ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടശേഷം അതില്‍ നോക്കരുത് എന്ന് പറയുന്നത് നിരര്‍ത്ഥകമാണെന്ന് പരാമര്‍ശിച്ചവരുമുണ്ട്.അതേസമയം മികച്ച ഫോട്ടോയാണെന്ന് അഭിനന്ദിച്ചവരും നിരവധിയാണ്. സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ വിദ്യയെ അനുകൂലിച്ചും അനവധിയാളുകള്‍ രംഗത്തെത്തി.

വിദ്യാ ബാലന്‍ ഫോട്ടോ ഗ്യാലറി

LEAVE A REPLY

Please enter your comment!
Please enter your name here