ലേബര്‍ റൂമിലെത്തിയ യുവാവ് ബോധം കെട്ടുവീണു

ലണ്ടന്‍: പ്രസവസമയത്ത് പങ്കാളിയെ ആശ്വസിപ്പിക്കാനായി ലേബര്‍ റൂമിലെത്തിയതായിരുന്നു ബെന്‍. ലേബര്‍ റൂമില്‍ എത്തിയ ഈ ഇരുപത്തൊന്‍പതുകാരന്‍ ആദ്യം പങ്കാളിയായ എമിയോട് സംസാരിക്കുകയും പ്രസവ വേദന കുറക്കുന്നതിനായുള്ള മരുന്നുകള്‍ നല്‍കുകയും ചെയ്തു.

എന്നാല്‍ എമിക്ക് വേദന കൂടുകയും കുഞ്ഞ് പുറത്തുവരാന്‍ സമയമാവുകയും ചെയ്തപ്പോഴേക്കും ബെന്‍ ബോധംകെട്ട് വീണു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. ഇംഗ്ലണ്ടിലെ ബിര്‍മിന്‍ഗാം ആശുപത്രിയിലാണ് സംഭവം.

എമിയെ പരിചരിച്ചിരുന്ന നഴ്‌സ് ബോധം കെട്ടുവീണ ബെന്നിനെ എഴുന്നേല്‍പ്പിക്കുന്നതിനായി മറ്റൊരു നഴ്‌സിനെ വിളിച്ചുവരുത്തി. പെണ്‍കുഞ്ഞിനാണ് എമി ജന്മം നല്‍കിത്.

പ്രസവ സമയത്ത് എമി വേദന കൊണ്ട് പുളഞ്ഞപ്പോള്‍ അത് കണ്ടാണ് താന്‍ ബോധരഹിതനായതെന്ന് സംഭവത്തിന് ശേഷം ബെന്‍ പ്രതികരിച്ചു. അതേസമയം വണ്‍ ബോണ്‍ എവരി മിനുട്ട് എന്ന പരിപാടിയുടെ ഭാഗമായി ബെന്നിന്റെയും എമിയുടെയും ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു.

ബെന്‍ ബോധം കെട്ട് വീഴുന്നതും ദൃശ്യങ്ങളില്‍ പതിഞ്ഞു. സംഭവം എന്തായാലും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here