മനോരമ ലേഖകനെ ‘പീഡകനാ’ക്കി വിദേശ മാധ്യമം

കൊച്ചി: മലപ്പുറം എടപ്പാളിലെ തീയറ്റര്‍ പീഡനക്കേസിലെ പ്രതി മൊയ്ദീന്‍ കുട്ടിയെന്ന് തെറ്റിദ്ധരിച്ച് മനോരമ ലേഖകനെ ‘പീഡക’നാക്കി വിദേശ മാധ്യമം ഡെയ്‌ലി മെയില്‍. മനോരമ മലപ്പുറം ലേഖകന്‍ എസ് മഹേഷ് കുമാറിന്റെ ചിത്രം കേസിലെ പ്രതി മൊയ്തീന്‍കുട്ടിയുടേതാണെന്ന് തെറ്റിദ്ധരിച്ചാണ് ഡെയ്‌ലി മെയില്‍ പ്രസിദ്ധീകരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് മനോരമ നിയമ നടപടിക്കൊരുങ്ങുന്നുവെന്നാണ് സൂചന. വാര്‍ത്തയുടെ ദൃശ്യങ്ങള്‍ക്കായി ഡെയ്‌ലി മെയില്‍ ആശ്രയിച്ചത് മനോരമ ന്യൂസ് റിപ്പോര്‍ട്ടിനെയായിരുന്നു. റിപ്പോര്‍ട്ടില്‍ ഫോണിന്‍ ആയി പ്രത്യക്ഷപ്പെട്ട മഹേഷ് കുമാറിന്റെ ചിത്രം കേസിലെ പ്രതി മൊയ്തീന്‍കുട്ടിയുടേതാണെന്ന് തെറ്റിദ്ധരിച്ചാണ് പത്രം ഉപയോഗിച്ചത്.

ഈ വാര്‍ത്ത ഇതേ ചിത്രം സഹിതം ദ സണ്ണും പ്രസിദ്ധീകരിച്ചത്. മെയ് 13നാണ് ഈ വാര്‍ത്ത ഡെയ്‌ലി മെയിലിന്റെ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതോടെ മനോരമ അധികൃതര്‍ ഡെയ്‌ലി മെയിലിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നാണ് സൂചന. മലപ്പുറത്തെ ഒരു തിയേറ്ററില്‍ ഏപ്രില്‍ 28 നായിരുന്നു ക്രൂരമായ സംഭവം.

സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തീയേറ്റര്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിച്ചു. ഏപ്രില്‍ 26നാണ് സിസിടിവി ദൃശ്യങ്ങള്‍ ചൈല്‍ഡ് ലൈനിന് കൈമാറിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ദൃശ്യങ്ങള്‍ സഹിതം ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുത്തില്ല. ഇതോടെയാണ് സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം മാധ്യമങ്ങള്‍ക്ക് കൈമാറിയത്.

ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് ചങ്ങരംകുളം പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയ പീഡിപ്പിച്ചയാള്‍ ബെന്‍സ് കാറിലാണ് തീയേറ്ററില്‍ വന്നതെന്ന് സിസിടിവിയില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് ഈ കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൃത്താല സ്വദേശിയായ മൊയ്തീന്‍കുട്ടിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here