വിവാദങ്ങള്‍ക്കിടയില്‍ കാവ്യാ മാധവന്‍ വീണ്ടും സിനിമയിലേക്ക്; ഇത്തവണയെത്തുന്നത് നാദിര്‍ഷയ്‌ക്കൊപ്പം

കൊച്ചി: വിവാദങ്ങള്‍ക്കിടയില്‍ സിനിമയില്‍ വീണ്ടും സാന്നിധ്യമറിയിച്ച് നടി കാവ്യാ മാധവന്‍. ഇത്തവണ പക്ഷെ അഭിനേത്രിയായല്ല, നാദിര്‍ഷയുടെ സംഗീതത്തിലുള്ള ഗാനം പാടാനാണ് എത്തിയത്. സലീം കുമാര്‍ സംവിധാനം ചെയ്യുന്ന ‘ദൈവമേ കൈതൊഴാം കെ കുമാറാകണം’ എന്ന ചിത്രത്തില്‍ കാവ്യ ആലപിച്ച ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ജയറാമാണ് ചിത്രത്തിലെ നായകന്‍. വിജയ് യേശുദാസിനോടൊപ്പമുള്ള ഡ്യുയറ്റ് ഗാനമാണ് ഇത്. വിനോദയാത്രയുടെ പശ്ചാത്തലത്തിലാണ് ഗാനരംഗം. വരികള്‍ സന്തോഷ് വര്‍മയുടേത്. നാദിര്‍ഷയുടെ അനുജന്‍ സമദ്, പ്രയാഗ മാര്‍ട്ടിന്‍, നെടുമുടി വേണു തുടങ്ങിയവര്‍ ഗാനരംഗത്ത് അണിനിരക്കുന്നുണ്ട്. ആല്‍വിന്‍ ആന്റണി, ഡോ. സഖറിയാ തോമസ്, ശ്രീജിത് രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം ഏറെക്കുറെ പൂര്‍ത്തിയായി.

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here