ദളിത് കമിതാക്കള്‍ ആത്മഹത്യ ചെയ്തു

ബിന്‍ജോര്‍: ദളിത് കമിതാക്കള്‍ പോലീസ് സ്റ്റേഷനുളളില്‍ ആത്മഹത്യ ചെയ്തു. 19 കാരിയായ അഞ്ജലി, 20 കാരനായ സുമ്മിത്ത് എന്നിവരാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ബിന്‍ജോര്‍ നൂര്‍പോര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം.

ഒളിച്ചോട്ടത്തിനിടെ രാത്രി ബസ് സ്റ്റാന്റില്‍ വച്ച് പൊലീസ് പിടികൂടുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച ഇവര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രണയത്തിന് വിട്ടുകാര്‍ സമ്മതം നല്‍കാത്തതിനെ തുടര്‍ന്ന് മെയ് 14 ന് ഇവര്‍ വീട്ടില്‍ നിന്നും ഒളിച്ചോടുകയായിരുന്നു.

രാത്രിയിലെ പോലീസ് പട്രോളിംഗിനിടെയാണ് ഇരുവരെയും സംശയം തോന്നി സ്റ്റേഷനിലെത്തിച്ചത്. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ പോലീസ് വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു. ഇതിനിടെ ബാഗില്‍ കരുതിയ വിഷം കഴിച്ച് ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here