യുവാവ് ദളിത് പെണ്‍കുട്ടിയെ തീകൊളുത്തി

ലക്‌നൗ: മൊബൈല്‍ നമ്പര്‍ നല്‍കാത്തതിന് പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ യുവാവ് തീകൊളുത്തി. ഉത്തര്‍പ്രദേശിലെ അസമാഗഡ് ജില്ലയിലാണ് സംഭവം. മുഹമ്മദ് ഷായ് എന്ന യുവാവാണ് പെണ്‍കുട്ടിയെ തീകൊടുത്തത്. ഫരിഗ ഗ്രാമത്തിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഷായ് മൊബൈല്‍ നമ്പര്‍ വേണമെന്ന് പറഞ്ഞ് നിര്‍ബന്ധം പിടിച്ചു.

നമ്പര്‍ നല്‍കില്ലെന്ന് പെണ്‍കുട്ടി വാശി പിടിച്ചതോടെ ഷായ് പെണ്‍കുട്ടിയെ മര്‍ദിക്കുകയും മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയും ആയിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തുമ്പോള്‍ ശരീരം മുഴുവന്‍ തീ പടര്‍ന്നിരുന്നു. തീ അണച്ചശേഷം പെണ്‍കുട്ടിയെ അടുത്തുളള സാദര്‍ ആശുപത്രിയില്‍ കൊണ്ടുപോയി.

തുടര്‍ന്ന് വാരണാസിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 80 ശതമാനത്തോളം പൊളളലേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷായ്‌യെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here