ദളിതനെ മൂത്രം കുടിപ്പിച്ച് കെട്ടിയിട്ടു

ബദ്വാന്‍: ദളിതനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആക്രമിക്കുകയും നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തു. ഏപ്രില്‍ 23നാണ് നാടിനെ നടുക്കിയ സംഭവം. ഉത്തര്‍പ്രദേശിലെ ബദ്വാന്‍ ജില്ലയിലെ ദളിതനാണ് ആക്രമണത്തിന് ഇരയായത്. തന്നെ മരത്തില്‍ കെട്ടിയിട്ടെന്നും മീശ പിടിച്ചുവലിച്ചെന്നും ദളിതന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

വിളവെടുപ്പിന് അക്രമികള്‍ഇയാളോട് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ അത് നിരസിച്ചതാണ് ആക്രമണത്തിന് കാരണമായത്. സംഭവത്തില്‍ കേസ് എടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്എസ്പി അശോക് കുമാര്‍ പറഞ്ഞു. നേരത്തെ രാജസ്ഥാനിലെ ബില്‍വാരയില്‍ വിവാഹാഘോഷത്തിനിടെ ദളിതനായ വരനെ കുതിരപ്പുറത്ത് നിന്ന് നിര്‍ബന്ധിച്ച് ഇറക്കി മര്‍ദ്ദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here