മകനെ പിതാവിനെ കൊന്ന അതേ രീതിയില്‍ കൊലപ്പെടുത്തി

ഗാസിയാബാദ്: പിതാവിന്റെ കൊലപാതകത്തിന് ദൃക്‌സാക്ഷിയായ യുവാവിനേയും സമാനരീതിയില്‍ കൊലപ്പെടുത്തി. ഗാസിയാബാദിലെ നെയ്ഫാള്‍ ഗ്രാമത്തിലാണ് സംഭവം. പ്രധാന സാക്ഷിയായിരുന്നു ദളിത് യുവാവിനെ പിതാവിനെ കൊന്ന അതേ രീതിയില്‍ അക്രമികള്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. 40 കാരനായ മഹേന്ദ്രനാണ് കൊല്ലപ്പെട്ടത്. ജാതിപ്പോരാണ് കൊലയിലെത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. 2009 ഫെബ്രുവരി 12നാണ് മഹേന്ദ്രന്റെ പിതാവ് സാഹിബ് റാം വെടിയേറ്റ് മരിച്ചത്.

റാമിന്റെ സഹോദരന്റെ വിവാഹ ഘോഷയാത്രയിലായിരുന്നു സംഭവം. അവര്‍ണ്ണ ജാതിക്കാര്‍ വിവാഹ ഘോഷയാത്ര നടത്തിയത് സവര്‍ണ്ണര്‍ക്ക് ഇഷ്ടമായില്ല. എതിര്‍പ്പുണ്ടായിട്ടും ഘോഷയാത്ര നടത്തിയതിനാല്‍ സാഹിബ് റാമിനെ വെടിവച്ചു കൊല്ലുകയായിരുന്നു. തുടര്‍ന്ന് തങ്ങള്‍ക്കെതിരെ മൊഴി നല്‍കിയാല്‍ കൊല്ലുമെന്ന് മകന്‍ മഹേന്ദ്രയോട് ഭീഷണിയും മുഴക്കി. ഇപ്പോള്‍ കേസില്‍ ദൃക്‌സാക്ഷിയില്ലാതിരിക്കാന്‍ മഹേന്ദ്രയെ കൊല്ലുകയായിരുന്നു.

വ്യാഴാഴ്ച സ്ഥലത്തെ സ്വകാര്യ സ്‌കൂളിന്റെ പരിസരത്ത് വാഹനം പാര്‍ക്ക് ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ അഞ്ചുപേര്‍ മഹേന്ദ്രയെ വെടിവച്ചു കൊന്ന ശേഷം രക്ഷപ്പെടുകയായിരുന്നു. മസൂരി ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന കുറ്റകൃത്യത്തില്‍ അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here