ദളിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് പതിനഞ്ച് പൊലീസ് ഉദ്യോഗസ്ഥരുടെ ഷൂസ് നക്കിച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ കൊണ്ട് പതിനഞ്ച് പൊലീസ് ഉദ്യോഗസ്ഥരുടെ ഷൂസ് നക്കിച്ചു. അഹമ്മദാബാദിലെ ഹര്‍ഷദ് യാദവ് എന്ന യുവാവിനെയാണ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചതും പൊലീസ് ഉദ്യോഗസ്ഥരുടെ ഷൂസ് നക്കിച്ചതും. തന്റെ പ്രദേശത്തെ കലാപത്തെക്കുറിച്ച് 38കാരനായ യാദവ്, വിനോദ്ഭായ് ബാബു എന്ന പൊലീസുകാരനോട് അന്വേഷിച്ചു. എന്നാല്‍ യാതൊരു പ്രകോപനമില്ലാതെ പൊലീസുകാരന്‍ യാദവിന്റെ വിരല്‍ ലാത്തികൊണ്ട് അടിച്ചുപൊട്ടിക്കുകയും കുടുംബത്തെ അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് ഡിസംബര്‍ 28ന് രാത്രി പൊലീസുകാരനെ കൈയേറ്റം ചെയ്‌തെന്ന് പറഞ്ഞ് യാദവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിയപ്പോള്‍ ഇയാളുടെ ജാതി ചോദിക്കുകയും വിനോദ് ഭായിയുടെ കാല്‍തൊട്ട് മാപ്പ് പറയാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് ശേഷം പതിനഞ്ച് പൊലീസ് ഉദ്യോഗസ്ഥരുടെ ഷൂസുകള്‍ നക്കിച്ചു. എന്നാല്‍ ദളിത് യുവാവിന് നേര്‍ക്ക് നടന്ന പൊലീസിന്റെ ഹീനമായ നടപടിക്കെതിരെ പ്രതിഷേധിച്ച് നാട്ടുകാര്‍ സ്റ്റേഷന്‍ ഉപരോധിച്ചു. തുടര്‍ന്ന് യാദവിനെ വിട്ടയക്കുകയും സംഭവത്തിന് കാരണക്കാരനായ വിനോദ്ഭായിയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here