പൂച്ചയെ തല്ലിയതിന് ഭര്‍ത്താവിനെ വെടിവെച്ചുകൊന്നു

ഡല്ലാസ് : അരുമയായ വളര്‍ത്തുപൂച്ചയെ അടിച്ചെന്ന് ആരോപിച്ച് ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചുകൊന്നു. അമേരിക്കയിലെ ഡല്ലാസില്‍ ജൂണ്‍ 2 നായിരുന്നു നടുക്കുന്ന സംഭവം. ഡക്സ്റ്റര്‍ ഹാരിസണ്‍ എന്ന 49 കാരനാണ് കൊല്ലപ്പെട്ടത്. ഫോള്‍ മാനര്‍ ഡ്രൈവ് 13,000 ബ്ലോക്കിലെ വീട്ടില്‍ വെച്ചാണ് ദാരുണമായ സംഭവം.

ഭാര്യ മാരി ഹാരിസണ്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. വഴക്കിടുന്നതിനെ പൂച്ചയെ അടിച്ചതിന്റെ പേരിലാണ് ഭര്‍ത്താവിനെ നിറയൊഴിച്ച് കൊലപ്പെടുത്തിയതെന്ന് 47 കാരി മൊഴി നല്‍കി.

സംഭവം നടന്നയുടന്‍ ഹാരിസണിനെ പ്രസ്ബിറ്റേറിയന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പൊലീസ് മേരി ഹാരിസണിനെ അറസ്റ്റ് ചെയ്ത് ഡാലസ് കൗണ്ടി ജയിലിലടച്ചു. ശേഷം ഒരു ലക്ഷം ഡോളര്‍ തുകയില്‍ ഇവര്‍ക്ക് ജാമ്യം അനുവദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here