ഗര്‍ഭിണിയോടൊപ്പം ഡാന്‍സ് കളിച്ച് ഡോക്ടര്‍

ലുധിയാന :പ്രസവ സമയം അടുക്കും തോറും  പേടിച്ച് ടെന്‍ഷന്‍ അടിച്ച് കഴിയുന്നവരാണ് കൂടുതല്‍ ഗര്‍ഭിണികളും. പ്രത്യേകിച്ച് കുട്ടിയെ പുറത്തെടുക്കാന്‍ സിസേറിയന്‍ കൂടി വേണ്ടി വരുമെന്ന് ഡോക്ടര്‍ പറഞ്ഞു കഴിഞ്ഞാല്‍ ആ പേടി വീണ്ടും ഇരട്ടിക്കും. യുവതി മാത്രമല്ല ഗര്‍ഭിണിയുടെ ബന്ധുക്കളും ആകെ പേടിയിലാകും.

എന്നാല്‍ പഞ്ചാബിലെ ലുധിയാന സ്വദേശികളായ ഒരു നൃത്ത ദമ്പതികള്‍ക്ക് തങ്ങളുടെ കൊച്ചു കുടുംബത്തിലെ പുതിയ അംഗത്തെ വരവേല്‍ക്കാന്‍ ശസ്ത്രക്രിയ ആവശ്യമാണെന്ന് പറഞ്ഞപ്പോഴും തെല്ലും പേടി ഉണ്ടായില്ല. മറിച്ച് സിസേറിയന്‍ ചെയ്യാന്‍ വന്ന ഡോക്ടറോടൊപ്പം ഡാന്‍സും കളിച്ചാണ് ഇവര്‍ തങ്ങളുടെ ഈ നിമിഷങ്ങള്‍ ആഘോഷിച്ചത്.

ലുധിയാന സ്വദേശിനി സംഗീത ഗൗതമാണ് ഡോക്ടറായ വാണിയുമായി ആശുപത്രി മുറിയില്‍ വെച്ച് ഡാന്‍സ് കളിച്ച് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. സംഗീതയുടെ ഭര്‍ത്താവും പ്രൊഫഷണല്‍ ഡാന്‍സറുമായ ഗൗതമാണ് ഈ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് സമൂഹ മാധ്യമങ്ങള്‍ വഴി പങ്കു വെച്ചത്. ഒരു അടിപൊളി ഹിന്ദി ഗാനത്തിനാണ് ഡോക്ടറും യുവതിയും കൂടി ആശുപത്രി മുറിയില്‍ വെച്ച് ഡാന്‍സ് കളിച്ചത്. ഇവരുടെ ഈ തകര്‍പ്പന്‍ നൃത്തം സമൂഹ മാധ്യമങ്ങളില്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്. നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തും ഇവരെ അഭിനന്ദിച്ചും രംഗത്ത് വന്നത്.

വീഡിയോ കാണാം

https://www.facebook.com/gautam1984/videos/10211251064973139/

LEAVE A REPLY

Please enter your comment!
Please enter your name here