40 സഹോദരങ്ങളെ കണ്ടെത്തി 21 കാരി

ഒര്‍ലാണ്ടോ: ബീജദാതാവായ അച്ഛനിലൂടെ ജന്‍മം ലഭിച്ച 40 സഹോദരങ്ങളെയും കണ്ടെത്തി മകള്‍. ഒര്‍ലാണ്ടോ സ്വദേശിനി കിയാനി അറോയോയാണ് ലോകം ചുറ്റി 5 വര്‍ഷം കൊണ്ട് സഹോദരങ്ങളെയെല്ലാം കണ്ടെത്തിയത്. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നിവിടങ്ങളില്‍ നിന്നാണ് കിയാനിക്ക് സഹോദരങ്ങളെ കണ്ടുമുട്ടാനായത്.

ഇതില്‍ നാല് ഇരട്ടകളുമുണ്ട്. 21 കാരിയായ കിയാനിയാണ് മുതിര്‍ന്നതെങ്കില്‍ 5 മാസം മാത്രം പ്രായമുള്ള കുരുന്നാണ് ഏറ്റവും ഇളയത്. ഒരു ബീജദാതാവില്‍ നിന്നാണ് താന്‍ ജനിച്ചതെന്ന് യുവതി അമ്മയില്‍ നിന്നാണറിഞ്ഞത്.

ഇതോടെ തന്റെ സഹോദരങ്ങളെ കണ്ടെത്താനുള്ള ആകാംക്ഷയായി. അങ്ങിനെയാണ് വിവിധ രാജ്യങ്ങളിലുള്ള സഹോദരങ്ങളെ തേടിയിറങ്ങുന്നത്. തന്റെ വീടിന് സമീപത്തുതന്നെയുള്ള 20 കാരിയായ സഹോദരിയെയാണ് ആദ്യം കണ്ടെത്തിയത്.

അതിനിടെ തന്റെ അച്ഛനെയും കിയാനി സന്ദര്‍ശിച്ചു. മൂന്ന് തവണയാണ് കിയാനി ഇക്കാലയളവില്‍ അച്ഛനെ കണ്ടത്. സഹോദരങ്ങളുമായി അവള്‍ ഒത്തുകൂടി. ഇപ്പോള്‍ 40 പേരെയും അവള്‍ നിരന്തരം ബന്ധപ്പെടാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here