രാഷ്ട്രപതി ഭവന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍

ന്യൂഡല്‍ഹി : രാഷ്ട്രപതി ഭവന്‍ ക്വാട്ടേഴ്‌സിലെ അടച്ചിട്ട മുറിയില്‍ ജീര്‍ണ്ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. രാഷ്ട്രപതി ഭവന്‍ ജീവനക്കാരനായ ത്രിലോക് ചന്ദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹി ഗാന്ധിനഗര്‍ സ്വദേശിയാണ് ഇയാള്‍.

ജീവനക്കാരുടെ ക്വാട്ടേഴ്‌സിലെ മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് ജീര്‍ണ്ണിച്ച നിലയില്‍ ശവശരീരം കണ്ടെത്തിയത്. മുറി അകത്തുനിന്ന് അടച്ച നിലയിലായിരുന്നു.

ഇയാള്‍ ഏറെ നാളായി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടുവരികയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. അടുത്ത കാലത്താണ് ഇയാള്‍ ക്വാട്ടേഴ്‌സിലേക്ക് മാറിയത്. മൃതദേഹത്തിന് രണ്ട്, മൂന്ന് ദിവസത്തെ പഴക്കമുണ്ട്.

ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ സൗത്ത് അവന്യൂ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്വാഭാവിക മരണമാണെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here