ബോളിവുഡ് താരജോടി വിവാഹത്തിന് തെരഞ്ഞെടുക്കുന്നത് ഇന്ത്യയ്ക്ക് പകരം ഈ രാജ്യമാണെന്നാണ് റിപ്പോര്‍ട്ട്

മുംബൈ : രണ്‍വീര്‍ സിങ് ദീപിക പദുകോണ്‍ പ്രണയജോടികളുടെ വിവാഹം ജനുവരി 5 ന് ശ്രീലങ്കയില്‍ വെച്ച് നടക്കുമെന്ന് റിപ്പോര്‍ട്ട്. ഇരു താരങ്ങളും കുടുംബ സമേതം മാലിദ്വീപില്‍ പുതുവര്‍ഷം ആഘോഷിച്ചതോടെയാണ് വിവാഹക്കാര്യത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്. അതേസമയം ഇക്കാര്യം രണ്‍വീറിന്റെ വൈ ആര്‍ എഫ് ടാലന്റ് കമ്പനി നിഷേധിച്ചിട്ടുമുണ്ട്.  പുതുവര്‍ഷാഘോഷത്തിന് പിന്നാലെ ‘ദീപ്‌വീറി’ന്റെ വിവാഹമുണ്ടാകുമെന്ന് കുറച്ചുനാളായി അഭ്യൂഹമുണ്ട്.
ഇടയ്ക്ക് ചില അസ്വാരസ്യങ്ങള്‍ ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നെങ്കിലും 5 വര്‍ഷത്തോളമായി ഇവര്‍ അടുപ്പം തുടര്‍ന്ന് പോരുന്നു.
ഇരുവരും ഒന്നിച്ചെത്തിയ പദ്മാവതിയുടെ റിലീസ് വിവാദങ്ങളെ തുടര്‍ന്ന് നീണ്ടുപോവുകയാണ്. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാത്ത പശ്ചാത്തലത്തിലാണ് ചിത്രം റിലീസ് ചെയ്യാന്‍ സാധിക്കാത്തത്.കൂടാതെ ചില ഹൈന്ദവ സംഘടനകളുടെ പ്രതിഷേധവും നിലനില്‍ക്കുന്നുണ്ട്. ചിത്രത്തിലേത് ഇരുവരുടെയും കരിയറിലെ മികച്ച വേഷങ്ങളാണെന്ന് ഇതിനകം പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാണ്. 2013 ല്‍ ഗോലിയോം കി രാസലീല-രാംലീല എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ജൂലിയറ്റ് ആന്റ് റോമിയോയുടെ ഇന്ത്യന്‍ അവതരണമായിരുന്നു പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രം.ഇത് പുറത്തിറങ്ങിയതോടെ ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ദീപ്‌വീര്‍ എന്നാണ് ഈ ജോഡികള്‍ അപ്പോള്‍ മുതല്‍ ബോളിവുഡില്‍ അറിയപ്പെടുന്നത്.തുടര്‍ന്ന് ബാജിറാവു മസ്താനിയിലും ഇരുവരും ശ്രദ്ധേയ വേഷങ്ങളില്‍ എത്തി. ഹോമി അദാജനിയയുടെ ഫൈന്‍ഡിംഗ് ഫാനി എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചിട്ടുണ്ട്.

കൂടുതല്‍ ചിത്രങ്ങള്‍ ….

LEAVE A REPLY

Please enter your comment!
Please enter your name here